ട്രാക്ടര്‍ ഓടിച്ച് രാഹുല്‍ ഹരിയാനയിലേക്ക്; അതിര്‍ത്തിയില്‍ തടഞ്ഞ് പൊലീസ്; 5000 മണിക്കൂര്‍ കാത്തിരുന്നാലും മുന്നോട്ടെന്ന് പ്രഖ്യാപനം (വീഡിയോ)

ഹരിയാന അതിര്‍ത്തിയിലെത്തിയ രാഹുലിനെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും പൊലീസ തടഞ്ഞു
ട്രാക്ടര്‍ ഓടിച്ച് ഹരിയാനയിലേക്ക് നീങ്ങുന്ന രാഹുല്‍ ഗാന്ധി/ ചിത്രം: പിടിഐ
ട്രാക്ടര്‍ ഓടിച്ച് ഹരിയാനയിലേക്ക് നീങ്ങുന്ന രാഹുല്‍ ഗാന്ധി/ ചിത്രം: പിടിഐ

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ നിന്ന് ആരംഭിച്ച ട്രാക്ടര്‍ റാലി ഹരിയാനയിലേക്ക്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹരിയാന അതിര്‍ത്തിയിലെത്തിയ രാഹുലിനെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും പൊലീസ തടഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാഖറും രാഹുലിനൊപ്പമുണ്ട്. 

ഞായറാഴ്ചയാണ് രാഹുല്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിലെത്തിയത്. കായ്കുര്‍ ഗ്രാമത്തിലൂടെയാണ് റാലി ഹരിയാനയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിര്‍ത്തിയിലെ പാലത്തില്‍ വെച്ച് റാലി പൊലീസ് തടയുകയായിരുന്നു. റാലി കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്നത്. 

'ഹരിയാന അതിര്‍ത്തിയിലെ ഒരു പാലത്തില്‍ വെച്ച് അവര്‍ ഞങ്ങളെ തടഞ്ഞു. ഞാന്‍ മുന്നോട്ടു പോകുന്നില്ല. ഒരു മണിക്കൂര്‍, അഞ്ച് മണിക്കൂര്‍, 24 മണിക്കൂര്‍, നൂറ് മണിക്കൂര്‍, അയ്യായിരം മണിക്കൂര്‍ ആയാലും ഇവിടെ കാത്തുനില്‍ക്കുന്നതില്‍ സന്തോഷവനാണ്.' എന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഹരിയാനയില്‍ പ്രവേശിക്കുന്ന രാഹുല്‍ വൈകുന്നേരത്തോടെ കര്‍ഷകരെ കാണുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. കുരുക്ഷേത്രയിലും മാണ്ഡിയിലും പൊതുയോഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

ട്രാക്ടര്‍ റാലിക്ക് സംസ്ഥാനത്ത് പ്രവേശിക്കാന്‍ പൊലീസ് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ നൂറുപേരില്‍ക്കൂടുതല്‍ പാടില്ലെന്നാണ് ഹരിയാന പൊലീസിന്റെ നിലപാട്.  ക്രമസമാധാനാന്തരീക്ഷം സംരക്ഷിക്കാനായി കുരുക്ഷേത്ര ജില്ലാ കലക്ടര്‍ പതിനാറ് നിര്‍ദേശങ്ങള്‍ ഹരിയാന കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്.ഡല്‍ഹി-ഛണ്ഡീഗഡ് ഹൈവേയില്‍ ഗതാഗത തടസ്സമുണ്ടാക്കരുത്, പ്രവര്‍ത്തകര്‍ കര്‍ശനമായി മാസ്‌ക് ധരിച്ചിരിക്കണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ജില്ലാ കലക്ടര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com