നീറ്റ് പരീക്ഷയുടെ  മാര്‍ക്ക് അറിയാം, ഒഎംആര്‍ ഷീറ്റ് പ്രസിദ്ധീകരിച്ചു; വെബ്‌സൈറ്റില്‍ കയറേണ്ട വിധം 

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഒഎംആര്‍ ഷീറ്റ് ദേശീയ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു
നീറ്റ് പരീക്ഷയുടെ  മാര്‍ക്ക് അറിയാം, ഒഎംആര്‍ ഷീറ്റ് പ്രസിദ്ധീകരിച്ചു; വെബ്‌സൈറ്റില്‍ കയറേണ്ട വിധം 

ന്യൂഡല്‍ഹി:ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഒഎംആര്‍ ഷീറ്റ് ദേശീയ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ ഉത്തരം രേഖപ്പെടുത്തിയ ഒഎംആര്‍ ഷീറ്റാണ് വെബ്‌സൈറ്റില്‍ നല്‍കിയത്. നീറ്റ് ഉത്തര സൂചികയുമായി ഒഎംആര്‍ ഷീറ്റ് ഒത്തുനോക്കി ഏകദേശ മാര്‍ക്ക് തിട്ടപ്പെടുത്താനുളള അവസരമാണ് വിദ്യാര്‍ഥികള്‍ക്കായി ദേശീയ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയത്. 

നീറ്റ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മാര്‍ക്ക് സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാക്കാന്‍ ഇതുവഴി സാധിക്കും. നിലവില്‍ നീറ്റിന്റെ വെബ്‌സൈറ്റില്‍ ഉത്തരസൂചികയും ലഭ്യമാണ്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നി വിഷയങ്ങളുടെ ഉത്തരസൂചികയാണ് ദേശീയ ടെസ്റ്റിങ് ഏജന്‍സി ഇതിനോടകം പ്രസിദ്ധീകരിച്ചത്.  സെപ്റ്റംബര്‍ 13നായിരുന്നു നീറ്റ് പരീക്ഷ. എയിംസ് ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനുളള പരീക്ഷയ്ക്കായി 14 ലക്ഷം വിദ്യാര്‍ഥികളാണ് അപേക്ഷിച്ചത്.

nta.nic.in എന്ന വെബ്‌സൈറ്റില്‍ കയറി ഒഎംആര്‍ ഷീറ്റ് പരിശോധിക്കാം. നീറ്റ് ഒഎംആര്‍ ഷീറ്റിന്റെ ഹോം പേജില്‍ കയറി നോട്ടീസ് എന്ന ടാബില്‍ ക്ലിക്ക് ചെയ്താണ് മുന്നോട്ടുപോകേണ്ടത്. അപേക്ഷ നമ്പറും പാസ്‌വേര്‍ഡും രേഖപ്പെടുത്തിയാല്‍ മാത്രമേ ഒഎംആര്‍ ഷീറ്റ് ലഭിക്കുകയുളളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com