ഹാഥ്‌രസ്‌ കൂട്ടബലാൽസം​ഗക്കേസ് ഇന്ന് സുപ്രീംകോടതിയിൽ ; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം 

ഹാഥ്‌രസ്‌ പ്രതികൾക്കു വേണ്ടി നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ എപി സിങ് കോടതിയിലെത്തും
ഹാഥ്‌രസ്‌ കൂട്ടബലാൽസം​ഗക്കേസ് ഇന്ന് സുപ്രീംകോടതിയിൽ ; കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യം 

ന്യൂഡൽഹി : ഹാഥ്‌രസ്‌ കൂട്ടബലാൽസം​ഗക്കേസ് ഇന്ന് സുപ്രീംകോടതി പരി​ഗണിക്കും. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.  കേസിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.  കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

പൊതു പ്രവര്‍ത്തകനായ സത്യമാ ദുബെ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. 

അതേസമയം ഹാഥ്‌രസ്‌ കേസിലെ പ്രതികൾക്കു വേണ്ടി നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ എപി സിങ് കോടതിയിലെത്തും. അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് എപി സിങിനെ കേസ് ഏൽപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഹാഥ്‌രസിൽ ദളിത് വിഭാഗത്തിൽപ്പെട്ട 19-കാരി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് നീക്കം.

ഹാഥ്‌രസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഉയർന്ന പ്രതിഷേധങ്ങൾക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നേരിടാനൊരുങ്ങുകയാണ് ഉത്തർപ്രദേശ് പൊലീസ്. ജാതി കലാപം അഴിച്ചുവിടാൻ ശ്രമിച്ചെന്നും വെബ്‌സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നും ഇത് രാജ്യാന്തര ഗൂഢാലോചനയാണെന്നുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com