ഇടവേളയില്ലാതെ ഭരണനേതൃത്വത്തില്‍ 20 വര്‍ഷം; മോദിക്ക് സുപ്രധാന നേട്ടം, റെക്കോര്‍ഡ്

പ്രധാനമന്ത്രിമാരില്‍ ഭരണ നേതൃപദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ചതും മോദിയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി :  അധികാരപദവിയില്‍ രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കി നരേന്ദ്രമോദി. രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ല് പിന്നിടുകയാണ് മോദി. ഇടവേളയോ അവധിയോ ഇല്ലാതെയാണ് നരേന്ദ്രമോദി ഭരണനേതൃത്വത്തില്‍ രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. 

പ്രധാനമന്ത്രിമാരില്‍ ഭരണ നേതൃപദവി ഏറ്റവും കൂടുതല്‍ കാലം വഹിച്ചതും മോദിയാണ്. 6,941 ദിവസം. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് രണ്ടാം സ്ഥാനത്ത്. 6,130 ദിവസമാണ് നെഹ്‌റു ഭരണ നേതൃപദവി വഹിച്ചത്. 

2001 ഒക്ടോബര്‍ 7നാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്. 4,607 ദിവസമാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്നത്. ഇതിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് 2,334 ദിവസവും പിന്നിടുകയാണ്. 

നേതൃപദവിയില്‍ രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ മോദിക്ക് കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും പാര്‍ട്ടി നേതാക്കളും ആശംസകള്‍ നേര്‍ന്നു. ഓരോ തവണയും കൂടുതല്‍ കൂടുതല്‍ ജനപിന്തുണയോടെയാണ് മോദിയുടെ വിജയങ്ങളെന്ന് ആശംസാസന്ദേശത്തില്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com