കോവിഡിനെ പ്രതിരോധിക്കാൻ‌ ആയുർവേദവും യോ​ഗയും, മാർഗരേഖ പുറത്തിറക്കി 

തളർച്ച, പനി, ശ്വാസംമുട്ട്, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളെ നേരിടാനുള്ള നടപടിക്രമങ്ങളാണ് മാർഗരേഖയിലുള്ളത്‌ 
കോവിഡിനെ പ്രതിരോധിക്കാൻ‌ ആയുർവേദവും യോ​ഗയും, മാർഗരേഖ പുറത്തിറക്കി 

ന്യൂഡൽഹി: കോവിഡിനെതിരെ ആയുർവേദമരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സ നൽകാൻ കേന്ദ്രാനുമതി. ഇതിനുള്ള മാർഗരേഖ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ ഹർഷ്‌ വർധൻ പുറത്തിറക്കി. കോവിഡ് ലക്ഷണങ്ങൾ കൈകാര്യം ചെയ്യാനുള്ള നടപടിക്രമങ്ങളാണ് പ്രധാനമായും മാർഗരേഖയിൽ പറയുന്നത്. 

തളർച്ച, പനി, ശ്വാസംമുട്ട്, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളെ നേരിടാൻ ശരീരത്തിന്റെ പ്രതിരോധസംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മാർഗരേഖയിൽ പറയുന്നു. അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂർണമോ (1–3 ഗ്രാം) ഇളം ചൂടുവെള്ളത്തിൽ കഴിക്കാം. സമാനരീതിയിൽ ഗുളുചി(ചിറ്റമൃത്)-ഗണ വാടികയും കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസം അല്ലെങ്കിൽ ഒരു മാസം കഴിക്കാം.

ലക്ഷണങ്ങളില്ലാത്ത രോഗബാധിതർക്ക് ഗുളുചി - ഗണ വാടി, ഗുളുചി-പിപ്പലി, ആയുഷ്-64 എന്നിവയും ചെറിയതോതിൽ രോഗം ബാധിച്ചവർക്കും ഗുളുചി-പിപ്പലി, ആയുഷ്-64 ഗുളിക ഗുണം ചെയ്യുമെന്ന് മാർഗരേഖ പറയുന്നു. ഇതിന്റെ കൃത്യമായ അളവും മരുന്ന് ഉപയോഗിക്കുമ്പോൾ തുടരേണ്ട കാര്യങ്ങളും മാർഗരേഖയിൽ വിസ്തരിക്കുന്നുണ്ട്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശ്വസനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും യോഗ ചെയ്യാൻ നിർദേശിക്കാമെന്നും നടപടിക്രമത്തിൽ പറയുന്നു.

ലഘുവായ ലക്ഷണങ്ങളുള്ളവർ മഞ്ഞൾ, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു വായിൽക്കൊള്ളുക, ത്രിഫല, യഷ്ടിമധു (ഇരട്ടിമധുരം) എന്നിവ ചേർത്തു തിളപ്പിച്ച വെള്ളവും വായിൽക്കൊള്ളുക, ചൂടുവെള്ളം കുടിക്കുക എന്നിവയും നിർദേശിക്കുന്നുണ്ട്. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com