ക്ഷേത്ര പൂജാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; പിന്നില്‍ ഭൂമാഫിയയെന്ന് സംശയം 

രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പൂജാരിയെ തീകൊളുത്തി കൊന്നു
ക്ഷേത്ര പൂജാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു; പിന്നില്‍ ഭൂമാഫിയയെന്ന് സംശയം 

ജയ്പൂര്‍:രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പൂജാരിയെ തീകൊളുത്തി കൊന്നു. ഭൂമാഫിയയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജസ്ഥാനിലെ കരൗളി ജില്ലയിലാണ് സംഭവം. 50 വയസ്സുളള ക്ഷേത്ര പൂജാരിയുടെ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച ശേഷം അക്രമി സംഘം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ 50കാരന്‍ ആശുപത്രിയില്‍ വച്ച് ചികിത്സയ്ക്കിടെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആറു പേര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. 

ക്ഷേത്രത്തിന്റെ ഭൂമി കയ്യേറാനുളള ഭൂമാഫിയയുടെ ശ്രമത്തെ പൂജാരി എതിര്‍ത്തിരുന്നു. ക്ഷേത്രഭൂമിയുടെ ഒരു ഭാഗം വീട് നിര്‍മ്മിക്കാനായി പൂജാരിക്ക് ക്ഷേത്ര ഭാരവാഹികള്‍ വിട്ടു കൊടുത്തിരുന്നു. ആക്രമണത്തില്‍ പൂജാരിക്ക് 50 ശതമാനമാണ് പൊളളലേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com