യുപിയില്‍ 23 വയസുളള കര്‍ഷകനെ വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. 23 വയസുളള യുവാവിന് നേരെയാണ് നിറയൊഴിച്ചത്. 

കനൗജ് തഹ്‌സിപൂര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ചന്ദ്ര കിഷോര്‍ രജ്പുത്തിനാണ് വെടിയേറ്റത്. കൃഷിയിടത്തില്‍ നില്‍ക്കുമ്പോഴാണ് ചന്ദ്ര കിഷോറിന് നേരെ നിറയൊഴിച്ചത്. തല്‍ക്ഷണം മരിച്ചതായി പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com