കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്‌കാരം ഇന്ന്; ചടങ്ങുകൾ പൂർണ ബഹുമതികളോടെ 

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്‌കാരം ഇന്ന്; ചടങ്ങുകൾ പൂർണ ബഹുമതികളോടെ 

പാട്‌നയിലെ ദിഖയിലെ ജനാർദ്ദനൻ ഗട്ടിൽ ആണ് സംസ്‌കാരം

പാട്ന: അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാൻ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. പാട്‌നയിലെ ദിഖയിലെ ജനാർദ്ദനൻ ഗട്ടിൽ ആണ് സംസ്‌കാരം. മകൻ ചിരാഗ് ആണ് അന്തിമ കർമ്മങ്ങൾ ചെയ്യുക.

ഡൽഹിയിൽ നിന്ന് ഇന്നലെയാണ് ഭൗതികശരീരം പാട്‌നയിൽ എത്തിച്ചത്. പാട്‌നയിലെ എൽജെപി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം പൂർണ ബഹുമതികളോടെയാവും സംസ്‌കാര ചടങ്ങുകൾ നടക്കുക.  

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് രാംവിലാസ് പാസ്വാന്റെ വിയോഗം. പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തെത്തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ, പൊതു വിതരണ വകുപ്പുകൾ റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com