കോവിഡ് വ്യാപനം കുറയുന്നു, ഇന്നലെ രോഗം സ്ഥിരീകരിച്ചത് 73,272 പേര്‍ക്ക്, മരണം 926

ഇന്നലെ മാത്രം രാജ്യത്ത് 926 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,07,416 ആയി
കോവിഡ് വ്യാപനം കുറയുന്നു, ഇന്നലെ രോഗം സ്ഥിരീകരിച്ചത് 73,272 പേര്‍ക്ക്, മരണം 926

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. ഇന്ത്യയില്‍ നിലവില്‍ 8,83,185 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 8,93,592 പേരായിരുന്നു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,272 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,79,424 ആയി. 59,88,823 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ മാത്രം രാജ്യത്ത് 926 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 1,07,416 ആയി. ഒക്ടോബർ 9 വരെ രാജ്യത്ത് 8,57,98,698 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 11,64,018 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com