പ്രസിഡന്റിന് പോലും രക്ഷയില്ല; പഞ്ചായത്ത് യോഗത്തില്‍ ഇരിക്കുക വെറും നിലത്ത്; നേരിടുന്നത് കടുത്ത ജാതി വിവേചനം

പ്രസിഡന്റിന് പോലും രക്ഷയില്ല; പഞ്ചായത്ത് യോഗത്തില്‍ ഇരിക്കുക വെറും നിലത്ത്; നേരിടുന്നത് കടുത്ത ജാതി വിവേചനം
പ്രസിഡന്റിന് പോലും രക്ഷയില്ല; പഞ്ചായത്ത് യോഗത്തില്‍ ഇരിക്കുക വെറും നിലത്ത്; നേരിടുന്നത് കടുത്ത ജാതി വിവേചനം

ചെന്നൈ: ജാതിയുടെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന് പോലും നേരിടേണ്ടി വരുന്നത് കടുത്ത വിവേചനം. പഞ്ചായത്തില്‍ യോഗം ചേരുമ്പോള്‍ അംഗങ്ങളും വൈസ് പ്രസിഡന്റും എല്ലാം കസേരകളിലാണ് ഇരിക്കുക. സ്വാഭാവികമായി ഈ യോഗത്തിന്റെ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുക പ്രസിഡന്റുമായിരിക്കും. എന്നാല്‍ ദളിതയായി എന്നതിന്റെ പേരില്‍ പ്രസിഡന്റായ വനിത മാത്രം നിലത്തിരിക്കും. ബാക്കിയുള്ളവരെല്ലാം കസേരകളിലും സ്ഥാനം പിടിക്കും.

തമിഴ്‌നാട്ടിലാണ് ഈ കടുത്ത വിവേചനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുഡ്ഡലോരിലുള്ള തെര്‍ക്കുതിട്ടൈ പഞ്ചായത്ത് പ്രസിഡന്റും ദളിത് വനിതയുമയ രാജേശ്വരിക്കാണ് അധ്യക്ഷ സ്ഥാനത്തെത്തിയിട്ട് പോലും ജാതീയമായ അയിത്തത്തിന്റെ പേരില്‍ വിവേചനത്തിന് ഇരയാകേണ്ടി വരുന്നത്.

500 വണ്ണിയാര്‍ സമുദായത്തില്‍പ്പെട്ട കുടുംബങ്ങളും 100 എസ്‌സി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുമാണ് ഇവിടെ താമസം. എസ്‌സി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ ജനുവരിയിലാണ് രാജേശ്വരി പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ടത്.

പഞ്ചായത്ത് യോഗങ്ങളില്‍ എപ്പോഴും താന്‍ മാത്രം നിലത്താണ് ഇരിക്കാറുള്ളതെന്ന് രാജേശ്വരി പറയുന്നു.

സംഭവം പുറത്തറിഞ്ഞതോടെ വൈസ് പ്രസിഡന്റ് മോഹന്‍ രാജിനെതിരെ കേസെടുത്തു. ഒരു പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com