മഹാരാഷ്ട്രയില്‍ ഇന്ന് 11,416 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ ഏഴ് ലക്ഷം കടന്ന് രോഗികള്‍

മഹാരാഷ്ട്രയില്‍ ഇന്ന് 11,416 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ ഏഴ് ലക്ഷം കടന്ന് രോഗികള്‍
മഹാരാഷ്ട്രയില്‍ ഇന്ന് 11,416 പേര്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ ഏഴ് ലക്ഷം കടന്ന് രോഗികള്‍

മുംബൈ: മഹാരാഷ്ട്രയിലും കര്‍ണാടകയിലും കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 11,416 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 10,517 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ ഇന്ന് 26,440 പേര്‍ക്ക് രോഗ മുക്തിയുണ്ടെന്നത് ആശ്വാസകരമാണ്.

308 പേരാണ് ഇന്ന് മഹാരാഷ്ട്രയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 40,040 ആയി. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 15,17,434 ആയി. 12,55,779 പേര്‍ക്ക് രോഗ മുക്തി. 2,21,156 ആക്ടീവ് കേസുകള്‍.

കര്‍ണാടകയില്‍ ഇന്ന് 102 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 9,891 ആയി. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 7,00,786 ആയി. 5,69,947 പേര്‍ക്ക് രോഗ മുക്തി. 1,20,929 ആക്ടീവ് കേസുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com