ആറ് മാസമായി കോവിഡ് രോഗികൾക്കൊപ്പം, ആംബുലൻസിൽ തന്നെ ജീവിതം; ഒടുവിൽ വൈറസിന് കീഴടങ്ങി 

നാൽപത്തിയെട്ടുകാരനായ ആരിഫ് ഖാൻ എന്നയാളാണ് കോവിഡിന് കീഴടങ്ങിയത്
ആറ് മാസമായി കോവിഡ് രോഗികൾക്കൊപ്പം, ആംബുലൻസിൽ തന്നെ ജീവിതം; ഒടുവിൽ വൈറസിന് കീഴടങ്ങി 

ന്യൂഡൽഹി: ആറ് മാസമായി കോവിഡ് പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ആംബുലൻസ് ഡ്രൈവർ വൈറസ് ബാധിച്ച് മരിച്ചു. നാൽപത്തിയെട്ടുകാരനായ ആരിഫ് ഖാൻ എന്നയാളാണ് കോവിഡിന് കീഴടങ്ങിയത്. രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കാരത്തിന് എത്തിക്കുന്നതിലും ആരിഫ് സഹായിച്ചിരുന്നു. ഒക്ടോബർ മൂന്നിനാണ് ഇയാൾ രോ​ഗബാധിതനായത്. ഇന്നലെ രാവിലെയാണ് മരിച്ചത്. 

ഇരുന്നുറിലേറെ കോവിഡ് രോഗികളുടെ മൃതദേഹമാണ് ആരിഫ് അന്തിമ സംസ്കാരത്തിനായി എത്തിച്ചത്. കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടായിരുന്നതിനാൽ ആരിഫ് വീട്ടിലേക്ക് പോകാറില്ലായിരുന്നു. ആറ് മാസത്തോളമായി ആംബുലൻസിൽ തന്നെയായിരുന്നു ജീവിതം. ഭാര്യയും മക്കളുമായി ഫോണിലൂടെ മാത്രം സംസാരിച്ചു. 12 മുതൽ 14 മണിക്കൂർ വരെയാണ് ഖാൻ ജോലി ചെയ്തിരുന്നതെന്ന് ആരിഫിൻറെ സഹപ്രവർത്തകർ പറയുന്നു. 

ദില്ലിയിലെ ഹിന്ദു റാവു ആശുപത്രിയിലാണ് ആരിഫ് ചികിത്സയിലുണ്ടായിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com