പിന്നില്‍ നിന്ന് അതിവേഗത്തില്‍ വന്നു, പേഴ്‌സ് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമം; ധീരമായി ചെറുത്ത് യുവതി, പ്രതികളെ കയ്യോടെ പിടികൂടി (വീഡിയോ)

പഞ്ചാബില്‍ പേഴ്‌സ് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ച ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ ധീരമായി നേരിട്ട് യുവതി.
പിന്നില്‍ നിന്ന് അതിവേഗത്തില്‍ വന്നു, പേഴ്‌സ് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമം; ധീരമായി ചെറുത്ത് യുവതി, പ്രതികളെ കയ്യോടെ പിടികൂടി (വീഡിയോ)

ചണ്ഡീഗഡ്: പഞ്ചാബില്‍ പേഴ്‌സ് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ച ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ ധീരമായി നേരിട്ട് യുവതി. ബൈക്കിന്റെ പിന്നില്‍ ഇരിക്കുന്ന അക്രമിയുടെ ടീഷര്‍ട്ടില്‍ പിടിച്ചുവലിച്ച് നിലത്തിട്ടാണ് ആക്രമണത്തെ യുവതി ചെറുത്തത്. തുടര്‍ന്ന് നാട്ടുകാര്‍ എത്തി രണ്ട് പ്രതികളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.

പഞ്ചാബിലെ ഭട്ടിന്‍ഡ ജില്ലയിലാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്നു യുവതി. പിന്നില്‍ നിന്ന് അതിവേഗം വന്ന ബൈക്കിലെത്തിയ സംഘമാണ് യുവതിയെ ആക്രമിച്ചത്. ബൈക്കിന്റെ പിന്നില്‍ ഇരുന്ന അക്രമിയാണ് യുവതിയുടെ പേഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. പേഴ്‌സില്‍ നിന്ന് പിടിവിടാതിരുന്ന യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

പ്രതികളില്‍ ഒരാളുടെ ടീഷര്‍ട്ടില്‍ പിടിച്ചുവലിച്ച യുവതി പേഴ്‌സ് വീണ്ടെടുത്തു. തുടര്‍ന്ന് ബൈക്കില്‍ ഉണ്ടായിരുന്ന രണ്ടുപേരെ വലിച്ച് താഴെയിട്ടു.സംഭവം ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ ഓടി കൂടുകയും രണ്ടു പ്രതികളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com