ബിഹാര്‍ ഇളക്കിമറിക്കാന്‍ ബിജെപി; പ്രചാരണത്തിന് പ്രധാനമന്ത്രിയെത്തും; അമിത് ഷാ, ജെ പി നഡ്ഡ, താര പ്രചാരകരുടെ പട്ടിക ഇങ്ങനെ

വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍/ പിടിഐ

ന്യൂഡല്‍ഹി: വരുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുള്‍പ്പെടെ മുപ്പത് പേരുടെ ലിസ്റ്റാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. 

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനാണ് തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ബിഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍ മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജാര്‍ഖണഡ് മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരും പ്രചാരണത്തിന് എത്തും, 

രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി, ധര്‍മ്മേന്ദ്ര പ്രധാന്‍, മനേജ് തിവാരി, ഗിരിരാജ് സിങ് എന്നിവരും പ്രചാരണം കൊഴുപ്പിക്കും. 121 സീറ്റുകളിലാണ് ബിജെപി ബിഹാറില്‍ മത്സരിക്കുന്നത്. 121സീറ്റുകളില്‍ സഖ്യകക്ഷിയായ ജെഡിയു മത്സരിക്കും. ജെഡിയു നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ തന്നെയാണ് എന്‍ഡിഎ സഖ്യത്തെ നയിക്കുന്നത്. 

നേരത്തെ, കോണ്‍ഗ്രസ് തങ്ങളുടെ മുപ്പത് അംഗ താര പ്രചാരകരുടെ ലിസ്റ്റ് പുറത്തിറക്കിയിരുന്നു. എഐസിസി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് കോണ്‍ഗ്രസിന്റെ താര പ്രചാരകര്‍. 

മഹാസഖ്യത്തിന് വേണ്ടി സിപിഐ നേതാവായ കനയ്യ കുമാറും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷും പ്രചാരണത്തിന് എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com