മഹാരാഷ്ട്രയില്‍ ഇന്ന് 10,792പേര്‍ക്ക് കൂടി കോവിഡ്; കര്‍ണാടകയില്‍ ഏഴ് ലക്ഷം കടന്നു

ആന്ധ്രാപ്രദേശില്‍ ഇന്ന് 5,210പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
മഹാരാഷ്ട്രയില്‍ ഇന്ന് 10,792പേര്‍ക്ക് കൂടി കോവിഡ്; കര്‍ണാടകയില്‍ ഏഴ് ലക്ഷം കടന്നു


മുംബൈ/ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ ഇന്ന് 10,792പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15,28,226പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 309പേര്‍കൂടി മരിച്ചു. 40,349പേരാണ് ഇതുവരെ മരിച്ചത്. 

കര്‍ണാടകയില്‍ ഇന്ന് 9,523പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 75പേര്‍ മരിച്ചു. 7,00786പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,20,270പേര്‍ ചികിത്സയിലാണ്. ബെംഗളൂരുവില്‍ മാത്രം 4,623 കോവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ആന്ധ്രാപ്രദേശില്‍ ഇന്ന് 5,210പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,55,727ആയി. 7,03,208പേരാണ് രോഗമുക്തരായത്. 6,224പേര്‍ മരിച്ചു. 46,295പേര്‍ ചികിത്സയിലാണ്.

രോഗവ്യാപനം വര്‍ദ്ധിച്ച തോതില്‍ തുടരുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്നാട്ടില്‍ ഇന്ന് 5,015പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,005പേര്‍ രോഗമുക്തരായി. 6,56,385പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6,02,038പേര്‍ രോഗമുക്തരായി. 10,252പേര്‍ മരിച്ചു. 44,095 പേര്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com