വന്ദേഭാരത് മിഷൻ; ജിദ്ദ​യിൽ നിന്ന് എയർ ഇന്ത്യയുടെ ഒൻപത് സർവീസുകൾ; മൂന്നെണ്ണം കോഴിക്കോട്ടേയ്ക്ക്

വന്ദേഭാരത് മിഷൻ; ജിദ്ദ​യിൽ നിന്ന് എയർ ഇന്ത്യയുടെ ഒൻപത് സർവീസുകൾ; മൂന്നെണ്ണം കോഴിക്കോട്ടേയ്ക്ക്
വന്ദേഭാരത് മിഷൻ; ജിദ്ദ​യിൽ നിന്ന് എയർ ഇന്ത്യയുടെ ഒൻപത് സർവീസുകൾ; മൂന്നെണ്ണം കോഴിക്കോട്ടേയ്ക്ക്

റിയാദ്: വന്ദേഭാരത് മിഷൻ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്ന് എയർ ഇന്ത്യയുടെ ഒൻപത് സർവീസുകൾ. ഒക്ടോബർ 11 മുതൽ 22 വരെയാണ് സർവീസുകൾ. ഇതിൽ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്. ഒക്ടോബർ 12, 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവീസുകൾ. 

ജിദ്ദയിൽ നിന്ന് മുംബൈ വഴിയാണ് കോഴിക്കോട്ടേക്കുള്ള സർവീസുകൾ. മുംബൈയിൽ ഒരു മണിക്കൂർ സ്റ്റോപ്പ് മാത്രമാണ് ഉണ്ടാവുക എന്നും യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ലെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വൈകീട്ട് 5.10ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 12.25ന് മുംബൈയിൽ എത്തും. ശേഷം 1.25ന് പുറപ്പെട്ട് 3.20ന് കോഴിക്കോട്ടെത്തും. 

ഒക്ടോബർ 11, 14, 18, 21 തീയതികളിൽ ഡൽഹി വഴി ലഖ്നൗ 15, 22 തീയതികളിൽ ഹൈദരാബാദ് വഴി മുംബൈ എന്നിവയാണ് മറ്റു സർവീസുകൾ. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എയർ ഇന്ത്യ ഓഫീസിനെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com