സത്രീധനത്തര്‍ക്കം; ഇരുപതുകാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; യുവതി ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവും അമ്മയും ഒളിവില്‍

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഇരുപത് കാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭര്‍ത്താവ്
സത്രീധനത്തര്‍ക്കം; ഇരുപതുകാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; യുവതി ഗുരുതരാവസ്ഥയില്‍; ഭര്‍ത്താവും അമ്മയും ഒളിവില്‍

ബംഗളൂരു: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഇരുപത് കാരിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഭര്‍ത്താവ്. സാരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സൂരജ് ഒളിവിലാണ്. ബംഗളൂരിവിലെ രാമമൂര്‍ത്തി നഗറിലാണ് ക്രൂരസംഭവം അരങ്ങേറിയത്. 26കാരനായ ഇയാള്‍ക്കും കൂട്ടുനിന്ന അമ്മയെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് സംഭവം. ബംഗളൂരുവില്‍ ഒരു പാന്‍ ഷോപ്പ് നടത്തിവരുന്ന സൂരജ് ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ഭാര്യയെ ഇയാളും ബന്ധുക്കളും പലപ്പോഴും പീഡിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവദിവസവും ഇയാള്‍ ഭാര്യയോട് വീട്ടില്‍ നിന്ന് പണം വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഹികെട്ട യുവതി ഇതിന് വിസ്സമ്മതിക്കുകയും തന്റെ വീട്ടുകാര്‍ ഇതുവരെ നല്‍കിയ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും തിരികെ നല്‍കാന്‍ സൂരജിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്


ദേഷ്യം വന്ന ഇയാള്‍ ഭാര്യയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സൂരജിന്റെ അമ്മയും ഈ സമയം അടുത്തുണ്ടായിരുന്നു. 22കാരിയായ യുവതിയുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ സ്വകാര്യഭാഗങ്ങളിലാണ് പൊള്ളലേറ്റത്. യുവതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ത്രീധന നിരോധന നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

യുവതിയുടെ നിലവിളി കേട്ട് അയല്‍ക്കാരെത്തിയപ്പോഴേക്കും സൂരജും അമ്മയും സംഭവ സ്ഥലത്തു നിന്നും കടന്നു കളഞ്ഞുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com