കളിച്ചുകൊണ്ടിരിക്കേ കാല്‍തെറ്റി, ടെറസില്‍ തൂങ്ങിക്കിടന്ന് നാലുവയസുകാരന്‍; അലറിവിളിച്ച് സഹോദരി, രക്ഷകനായി തെരുവോര കച്ചവടക്കാരന്‍- വീഡിയോ

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ നാലു വയസുകാരനെ രക്ഷിച്ച് തെരുവോര കച്ചവടക്കാരന്‍
കളിച്ചുകൊണ്ടിരിക്കേ കാല്‍തെറ്റി, ടെറസില്‍ തൂങ്ങിക്കിടന്ന് നാലുവയസുകാരന്‍; അലറിവിളിച്ച് സഹോദരി, രക്ഷകനായി തെരുവോര കച്ചവടക്കാരന്‍- വീഡിയോ

ചെന്നൈ: കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ നാലു വയസുകാരനെ രക്ഷിച്ച് തെരുവോര കച്ചവടക്കാരന്‍. ടെറസില്‍ മൂത്ത സഹോദരിക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാല്‍തെറ്റി വീണ കുട്ടി മതിലില്‍ പിടിച്ചു കിടന്നു. മുകളിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ രക്ഷയ്ക്കായി ഒച്ചവെച്ച സഹോദരിയുടെ വിളി കേട്ടാണ് തെരുവോര കച്ചവടക്കാരന്‍ എത്തിയത്. തുടര്‍ന്ന് താഴേക്ക് വീണ കുട്ടിയെ കയ്യോടെ പിടികൂടി രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ടെറസിന് മുകളില്‍ ആറു വയസുകാരിയായ മൂത്ത സഹോദരിയോടൊപ്പം കളിക്കുകയായിരുന്നു നാലുവയസുകാരന്‍. അതിനിടെ അബദ്ധത്തിലാണ് അപകടം സംഭവിച്ചത്.

ടെറസിന്റെ അഗ്രത്തില്‍ പിടിച്ചു കിടക്കുകയാണ് കുട്ടി. മുകളിലേക്ക് പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയാണ് ചേച്ചി. അതിനിടെ 'രക്ഷിക്കണേ' എന്ന് ചേച്ചി അലറി വിളിച്ചു. തുടര്‍ന്ന് ഓടിയെത്തിയ തെരുവോര കച്ചവടക്കാരന്‍ മുഹമ്മദ് സാലിക്ക് കുട്ടിയുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി കെട്ടിടത്തിന് താഴേ മുഹമ്മദ് സാലിക്ക് നിലയുറപ്പിച്ചു. പെണ്‍കുട്ടി പിടിവിട്ടതോടെ, നാലുവയസുകാരന്‍ മുഹമ്മദ് സാലിക്കിന്റെ കൈകളിലാണ് സുരക്ഷിതമായി വന്നുവീണത്.

കളിച്ചു കൊണ്ടിരിക്കുമ്പോള്‍ നാലുവയസുകാരന് കാല്‍തെറ്റുകയായിരുന്നു. തുടര്‍ന്ന് മൂത്ത സഹോദരി നോക്കുമ്പോള്‍, ടെറസിന്റെ അഗ്രത്തില്‍ പിടിച്ചു കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ മുകളിലേക്ക് പിടിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരി രക്ഷയ്ക്കായി ഒച്ചവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com