'കേരളത്തെ മാതൃകയാക്കും'; കര്‍ണാടകയില്‍ ആരോഗ്യമന്ത്രിയെ മാറ്റി മുഖ്യമന്ത്രി

മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല
'കേരളത്തെ മാതൃകയാക്കും'; കര്‍ണാടകയില്‍ ആരോഗ്യമന്ത്രിയെ മാറ്റി മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി യെഡിയൂരപ്പ.  മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിട്ടുള്ളത്.
സാമൂഹ്യക്ഷേമ വകുപ്പാണ് തിങ്കളാഴ്ച നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ ശ്രീരാമലുവിന് നല്‍കിയിട്ടുള്ളത്.

ആരോഗ്യ മന്ത്രിയെ മാറ്റിയ നടപടി സംസ്ഥാനത്തെ കോവിഡ് പ്രതിരോധം പാളിയതിന്റെ തെളിവാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതല്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നു എന്നതിന്റെ തെളിവാണിതെന്ന് പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ കഴിവുകേട് മൂലമാണ് സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.

കോവിഡ് മരണ നിരക്ക് കുറച്ചുകൊണ്ടുവരിക എന്നതിനാവും പ്രഥമ പരിഗണന നല്‍കുകയെന്ന് നിയുക്ത ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. അയല്‍ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com