കോണ്‍ഗ്രസിന്റെ കര്‍ഷകസമരത്തെ നേരിടാന്‍ ബിജെപി ; എട്ടുകേന്ദ്രമന്ത്രിമാര്‍ നാളെ പഞ്ചാബിലേക്ക്

മന്ത്രിമാര്‍ കര്‍ഷകര്‍, കര്‍ഷക നേതാക്കള്‍, കൃഷി ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും
രാഹുൽ​ഗാന്ധിയുടെ ട്രാക്ടർ സമരം
രാഹുൽ​ഗാന്ധിയുടെ ട്രാക്ടർ സമരം


ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ കര്‍ഷക സമരത്തെ പ്രതിരോധിക്കാന്‍ മറുതന്ത്രവുമായി ബിജെപി. കാര്‍ഷിബ ബില്ലുകളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരായ ആക്രമണം ചെറുക്കാനായി എട്ടംഗ കേന്ദ്രമന്ത്രി തലസമിതിയെ നിയോഗിച്ചു. ഇവരോട് കര്‍ഷകസമരം രൂക്ഷമായ പഞ്ചാബിലേക്ക് പോകാനാണ് നിര്‍ദേശം.

കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, കൈലാഷ് ചൗധരി, സ്മൃതി ഇറാനി, അനുരാഗ് താക്കൂര്‍, സഞ്ജീവ് ബല്യാണ്‍, സോംപ്രകാശ്, ഗജേന്ദ്ര സിങ് ഷെഖാവത്ത്, ജിതേന്ദ്ര സിങ് എന്നിവരെയാണ് കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. മന്ത്രിമാര്‍ പഞ്ചാബിലെത്തി കര്‍ഷകര്‍, കര്‍ഷക നേതാക്കള്‍, കൃഷി ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തും. 

കേന്ദ്രമന്ത്രിമാര്‍ അമൃത്സറില്‍ നിന്നും മൊഹാലിയിലേക്ക് യാത്ര നടത്തും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന യാത്രയ്ക്ക് ചൊവ്വാഴ്ച തുടക്കം കുറിക്കും. ഈ മാസം 20 വരെയാണ് യാത്ര. കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പഞ്ചാബില്‍ ഖേതി ബച്ചാവോ യാത്ര എന്ന പേരില്‍ മൂന്നുദിവസത്തെ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇതിനുപുറമേ രാജ്യമെമ്പാടും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിമാര്‍ കൂട്ടത്തോടെ സമരം രൂക്ഷമായ പഞ്ചാബിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com