ഖുശ്ബു കോണ്‍ഗ്രസ് വിട്ടു, തലപ്പത്തുള്ളത് ജനബന്ധമില്ലാത്ത നേതാക്കളെന്ന് രാജിക്കത്ത് ; പിന്നാലെ പുറത്താക്കല്‍ 

ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും, തന്നെപ്പോലുള്ളവരെ തഴയുകയുമാണ്
ഖുശ്ബു കോണ്‍ഗ്രസ് വിട്ടു, തലപ്പത്തുള്ളത് ജനബന്ധമില്ലാത്ത നേതാക്കളെന്ന് രാജിക്കത്ത് ; പിന്നാലെ പുറത്താക്കല്‍ 

ന്യൂഡല്‍ഹി : എഐസിസി വക്താവ് നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധിക്ക് രാജിക്കത്ത് അയച്ചു. ഇതിന് പിന്നാലെ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്തു നിന്നും നീക്കിയതായി പാര്‍ട്ടി അറിയിച്ചു. 

2014 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍വി നേരിട്ട ഘട്ടത്തിലാണ് താന്‍ കോണ്‍ഗ്രസിലെത്തിയത്. പണമോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും, തന്നെപ്പോലുള്ളവരെ തഴയുകയുമാണ്. 

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയതിലും പാര്‍ട്ടിയെയും രാജ്യത്തിനെയും സേവിക്കാന്‍ അവസരം നല്‍കിയതിലും നന്ദി അറിയിക്കുന്നതായി ഖുശ്ബു രാജിക്കത്തില്‍ പറയുന്നു. 

ഇതിന് പിന്നാലെ ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്തു നിന്നും മാറ്റിയതായി എഐസിസി സെക്രട്ടറി ഇന്‍ചാര്‍ജ് ഓഫ് കമ്യൂണിക്കേഷന്‍സ് പ്രണവ് ഝാ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉടന്‍ പ്രാബല്യത്തോടെയാണ് നടപടി എന്നും പ്രസ്താവന വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com