മഹാരാഷ്ട്രയിലും കർണാടകയിലും ആശ്വാസം; ഇന്ന് രോ​ഗികളേക്കാൾ രോ​ഗ മുക്തിയിൽ വൻ വർധനവ്

മഹാരാഷ്ട്രയിലും കർണാടകയിലും ആശ്വാസം; ഇന്ന് രോ​ഗികളേക്കാൾ രോ​ഗ മുക്തിയിൽ വൻ വർധനവ്
മഹാരാഷ്ട്രയിലും കർണാടകയിലും ആശ്വാസം; ഇന്ന് രോ​ഗികളേക്കാൾ രോ​ഗ മുക്തിയിൽ വൻ വർധനവ്

മുംബൈ: മഹാരാഷ്ട്രയിലും കർണാടകയിലും ഇന്ന് ഏഴായിരത്തിലധികം കോവിഡ്  കേസുകൾ. മഹാരാഷ്ട്രയിൽ 7,089 പേർക്കും കർണാടകയിൽ 7,606 പേർക്കുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. 

മഹാരാഷ്ട്രയിൽ ഇന്ന് 165 പേർ മരിച്ചു. 15,656 പേർ രോഗ മുക്തി നേടുകയും ചെയ്തു. സംസ്ഥാനത്ത് 15,35,315 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.  ആകെ 40,514 പേർ മരിക്കുകയും 12,81,896 പേർ ഇതുവരെ രോഗ മുക്തി നേടുകയും ചെയ്തു. നിലവിൽ 2,12,439 സജീവ കേസുകളാണ് മഹാരാഷ്ട്രയിലുള്ളത്.

കർണാടകയിൽ 12,030 പേർക്കാണ് ഇന്ന് രോഗ മുക്തി. 70 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,17,915 ആയി. ഇതിൽ 5,92,084 പേർ ഇതിനോടകം രോഗ മുക്തി നേടുകയും 10,036 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 1,15,776 സജീവ കേസുകളാണുള്ളത്. 

തമിഴ്‌നാട്ടിൽ 4,879 പേർക്കാണ് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 5,165 പേർ ഇന്ന് രോഗ മുക്തി നേടിയപ്പോൾ 62 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,61,264 ആയി. ഇതിൽ 6,07,203 പേർ രോഗമുക്തി നേടുകയും 10,314 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവിൽ 43,747 സജീവ കേസുകളാണുള്ളതെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com