'മോദി രാജ്യത്തെ നയിക്കുന്നത് ശരിയായ ദിശയില്‍'; ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് വിട്ട എഐസിസി വക്താവ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു
'മോദി രാജ്യത്തെ നയിക്കുന്നത് ശരിയായ ദിശയില്‍'; ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട എഐസിസി വക്താവ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഖുശ്ബു ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ ദിശയിലാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെും ബിജെപിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്നും ഖുശ്ബു പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. രാജിവയ്ക്കുന്നു എന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിന് പിന്നാലെ, ഖുശ്ബുവിനെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് പാര്‍ട്ടി നീക്കിയിരുന്നു.

2014 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍വി നേരിട്ട ഘട്ടത്തിലാണ് താന്‍ കോണ്‍ഗ്രസിലെത്തിയത്. പണമോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത്. ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത നേതാക്കള്‍ തലപ്പത്തിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുകയും, തന്നെപ്പോലുള്ളവരെ തഴയുകയുമാണ്.

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്. കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയതിലും പാര്‍ട്ടിയെയും രാജ്യത്തിനെയും സേവിക്കാന്‍ അവസരം നല്‍കിയതിലും നന്ദി അറിയിക്കുന്നതായി ഖുശ്ബു രാജിക്കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com