'നിങ്ങളുടെ ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല' ; ​ഗവർണർക്ക് ഉദ്ധവ് താക്കറെയുടെ മറുപടി

'നിങ്ങളുടെ ഹിന്ദുത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല' ; ​ഗവർണർക്ക് ഉദ്ധവ് താക്കറെയുടെ മറുപടി

നിങ്ങള്‍ ഹിന്ദുത്വത്തിന്റെ കടുത്ത ആരാധകനാണ്. ശ്രീരാമനോടുള്ള നിങ്ങളുടെ ഭക്തി നിങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു

മുംബൈ :  തന്റെ ഹിന്ദുത്വം സംബന്ധിച്ച് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഗവര്‍ണറോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അയച്ച കത്തിന് നല്‍കിയ മറുപടിയിലാണ് താക്കറെയുടെ പരാമര്‍ശം. 

'നിങ്ങള്‍ ഹിന്ദുത്വത്തിന്റെ കടുത്ത ആരാധകനാണ്. ശ്രീരാമനോടുള്ള നിങ്ങളുടെ ഭക്തി നിങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ആശാദി ഏകാദശിയിലെ വിത്തല്‍ രുക്മണി ക്ഷേത്രം നിങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.  ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് മാറ്റിവയ്ക്കുന്നതിന് നിങ്ങള്‍ക്ക് എന്തെങ്കിലും ദിവ്യമായ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടോ ?. അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് മതേതരനായി മാറിയോ എന്ന് ഞാന്‍ ചിന്തിക്കുന്നു'. കത്തില്‍ ഗവര്‍ണര്‍ കോഷിയാരി അഭിപ്രായപ്പെട്ടു. 

ഇതിനാണ് ഉദ്ധവ് താക്കറെ ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയത്. ഹിന്ദുത്വം സംബന്ധിച്ച് എനിക്ക് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പെട്ടെന്ന് ലോക്ക്ഡൗണ്‍ ചുമത്തുന്നത് ശരിയല്ല, അതുപോലെ  അത് ഒറ്റയടിക്ക് എടുത്തുകളയുന്നതും നല്ല കാര്യമല്ലെന്ന് ഉദ്ധവ് താക്കറെ കത്തില്‍ പറഞ്ഞു. 

ഒരു വശത്ത് സര്‍ക്കാര്‍ ബാറുകളും റെസ്‌റ്റോറന്റുകളും തുറന്നു. മറുവശത്ത്, ദേവീദേവന്മാര്‍ ലോക്ക്ഡൗണില്‍ തുടരുന്നു എന്ന വിരോധാഭാസമാണ് നിലനില്‍ക്കുന്നതെന്നും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com