എസി ഓഫ് ചെയ്തില്ല; മദ്യലഹരിയില്‍ കാറില്‍ ഉറങ്ങിപ്പോയി; രാവിലെ മരിച്ച നിലയില്‍

പിറ്റേദിവസം രാവിലെ സഹോദരന്‍ വന്ന് പരിശോധിച്ചപ്പോഴാണ് സുന്ദറിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
എസി ഓഫ് ചെയ്തില്ല; മദ്യലഹരിയില്‍ കാറില്‍ ഉറങ്ങിപ്പോയി; രാവിലെ മരിച്ച നിലയില്‍

നോയിഡ: മദ്യലഹരിയില്‍ കാറില്‍ ഉറങ്ങിപ്പോയ ആള്‍ മരിച്ച നിലയില്‍. ഡല്‍ഹിയിലെ ബരോള സ്വദേശി സുന്ദര്‍ പണ്ഡിറ്റാണ് മരിച്ചത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ.സി. ഓണ്‍ ചെയ്തിരുന്നതിനാല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.  സുന്ദര്‍ പണ്ഡിറ്റിന്റെ നോയിഡയിലുള്ള വീടിന്റെ ബേസ്‌മെന്റില്‍ വച്ചാണ് സംഭവം.

ബരോളയില്‍ താമസിക്കുന്ന സുന്ദര്‍ പണ്ഡിറ്റിന് നോയിഡ സെക്ടര്‍ 107-ലും ഒരു വീടുണ്ട്. സുന്ദര്‍ ആഴ്ചയിലൊരിക്കല്‍ ഇവിടെ വരാറുണ്ട്. സ്ഥിരം മദ്യപാനിയായ സുന്ദര്‍  ശനിയാഴ്ച രാത്രിയും നോയിഡയിലെത്തി. എന്നാല്‍ മദ്യലഹരിയില്‍ കാറിലിരുന്ന് ഉറങ്ങുകയായിരുന്നു. വീടിന്റെ ബേസ്‌മെന്റിലാണ് കാര്‍ പാര്‍ക്ക്  ചെയ്തിരുന്നത്. 

പിറ്റേദിവസം രാവിലെ സഹോദരന്‍ വന്ന് പരിശോധിച്ചപ്പോഴാണ് സുന്ദറിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം  സംഭവിച്ചിരുന്നു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ല. മരണത്തില്‍ മറ്റു സംശയങ്ങള്‍ ഇല്ലെന്നാണ് പൊലീസും പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com