'കുടുംബത്തിന് നാശം സംഭവിക്കാന്‍ ദുര്‍മന്ത്രവാദം ചെയ്യുന്നു'; 80 കാരനെ ജീവനോടെ കുഴിച്ചുമൂടി, അനന്തരവന്മാര്‍ അറസ്റ്റില്‍

മേഘാലയയില്‍  മൂന്ന് അനന്തരവന്മാര്‍ ചേര്‍ന്ന് 80കാരനെ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷില്ലോങ്: മേഘാലയയില്‍  മൂന്ന് അനന്തരവന്മാര്‍ ചേര്‍ന്ന് 80കാരനെ കൊലപ്പെടുത്തി. മന്ത്രവാദിയാണെന്ന സംശയമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതികള്‍ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

വെസ്റ്റ് ഖാസി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം 80 വയസുകാരനായ മോറിസ് മംഗാറിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്ന് അനന്തരവന്മാര്‍ ചേര്‍ന്ന് വയോധികനെ നിര്‍ബന്ധിച്ച് പിടിച്ചു കൊണ്ടുപോയതാണ് എന്ന് തിരിച്ചറിഞ്ഞു. 

തൊട്ടടുത്തുളള ഗ്രാമത്തില്‍ മോറിസ് മംഗാറിനെ മൂന്ന് പേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മന്ത്രവാദം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ക്രൂരത. കുടുംബത്തിന് നാശം സംഭവിക്കാന്‍ വയോധികന്‍ ദുര്‍മന്ത്രവാദം നടത്തുന്നു എന്ന് സംശയിച്ചാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com