'കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാനസിക വൈകല്യം; വിവേകമുള്ള സ്ത്രീകളെ പാര്‍ട്ടിക്ക് ആവശ്യമില്ല'- കടുത്ത വിമര്‍ശനവുമായി ഖുശ്ബു

'കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാനസിക വൈകല്യം; വിവേകമുള്ള സ്ത്രീകളെ പാര്‍ട്ടിക്ക് ആവശ്യമില്ല'- കടുത്ത വിമര്‍ശനവുമായി ഖുശ്ബു
'കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാനസിക വൈകല്യം; വിവേകമുള്ള സ്ത്രീകളെ പാര്‍ട്ടിക്ക് ആവശ്യമില്ല'- കടുത്ത വിമര്‍ശനവുമായി ഖുശ്ബു

ചെന്നൈ: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ഖുശ്ബു. ബിജെപി പാളയത്തിലേക്ക് ചേക്കേറിയതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ പ്രസ്താവനയുമായി അവര്‍ രംഗത്തെത്തിയത്. 

വിവേകമുളള സ്ത്രീകളെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് ഖുശ്ബു പറഞ്ഞു. സത്യം പറയാന്‍ പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്ര്യം ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തന്റെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള ചില നേതാക്കളുടെ അഭിപ്രായപ്രകടനത്തെ മാനസിക വൈകല്യമാണെന്നാണ് ഖുശ്ബു വിശേഷിപ്പിച്ചത്. 

ചില നേതാക്കള്‍ തന്നെ അടിച്ചമര്‍ത്തുകയാണെന്നും അനാവശ്യമായ അധികാരം സ്ഥാപിക്കുന്നുവെന്നും നേരത്തേയും ഖുശ്ബു ആരോപിച്ചിരുന്നു. കോണ്‍ഗ്രസില്‍ നീതിപൂര്‍വമാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പാര്‍ട്ടി തന്നോട് ബഹുമാനം കാണിച്ചില്ല. കോണ്‍ഗ്രസിന് വിവേകമുള്ള സ്ത്രീകളെ വേണ്ട. തന്നെ ഒരു താരം എന്ന നിലയില്‍ മാത്രമാണ് കാണുന്നത് എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ഇത് തന്നെ പാര്‍ട്ടിയുടെ മോശം മനഃസ്ഥിതിയെ വെളിപ്പെടുത്തുന്നു. സത്യം പറയാന്‍ പോലും അവസരമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത്തരമൊരു പാര്‍ട്ടിക്ക് എങ്ങനെ സമൂഹത്തിന് വേണ്ടി നല്ലത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഖുശ്ബു ചോദിച്ചു. 

പ്രതിപക്ഷമെന്ന നിലയില്‍ താന്‍ ബിജെപിയെ പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ അത് എതിര്‍ക്കാന്‍ വേണ്ടി മാത്രമുള്ള എതിര്‍പ്പായിരുന്നില്ല. പ്രധാനമന്ത്രി ചെയ്തിരുന്ന ചില കാര്യങ്ങളെ താന്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 

പുതിയ വിദ്യാഭ്യാസ നയത്തെ താന്‍ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. അത് പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതിന് താന്‍ രാഹുല്‍ ഗാന്ധിയോട് ക്ഷമ ചോദിച്ചിട്ടുണ്ട്. വെറും കളിപ്പാവയായി നില്‍ക്കുകയോ എല്ലാത്തിനും തലകുലുക്കുന്ന റോബോര്‍ട്ടോ ആയി നില്‍ക്കാതെ വാസ്തവമാണ് താന്‍ എപ്പോഴും പറഞ്ഞിരുന്നത് എന്നും ഖുശ്ബു പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com