ചാണകം റേഡിയേഷനെ പ്രതിരോധിക്കും ; മൊബൈലിന് 'ചാണക ചിപ്പു'മായി കാമേധനു ആയോഗ് 

റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കത്തിരിയ ആവശ്യപ്പെട്ടു
ചാണകം റേഡിയേഷനെ പ്രതിരോധിക്കും ; മൊബൈലിന് 'ചാണക ചിപ്പു'മായി കാമേധനു ആയോഗ് 

ന്യൂഡല്‍ഹി: ചാണകത്തിന് റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് രാഷ്ട്രീയ കാമേധനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ. ചാണകം എല്ലാവരെയും സംരക്ഷിക്കും. അതിന് ആന്റി റേഡിയേഷന്‍ കഴിവുണ്ട്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും കത്തിരിയ പറഞ്ഞു. 

ചാണകത്തില്‍ നിര്‍മിച്ച ഒരു ചിപ്പും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. മൊബൈല്‍ ഫോണില്‍ നിന്നുള്ള വികിരണത്തെ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഈ ചാണക ചിപ്പ് ഫോണുകളില്‍ ഉപയോഗിക്കണമെന്നും കത്തിരിയ ആവശ്യപ്പെട്ടു. 

ഗോസത്വ കവച് എന്നാണ് ചാണക ചിപ്പിന്റെ പേര്. രാജ്‌കോട്ടിലെ ശ്രീജി ഗോശാലയാണ് ചിപ്പ് വികസിപ്പിച്ചത്. വീടുകളില്‍ ചാണകം കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചാല്‍ ആളുകളെ അവ റേഡിയേഷന്‍ ഏല്‍ക്കാതെ സംരക്ഷിക്കുമെന്നും കത്തിരിയ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019ലാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com