'ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകു'- സംസ്ഥാനത്തിനോട് കേന്ദ്രം നിർദ്ദേശിച്ചതായി അസം

'ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകു'- സംസ്ഥാനത്തിനോട് കേന്ദ്രം നിർദ്ദേശിച്ചതായി അസം
'ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകു'- സംസ്ഥാനത്തിനോട് കേന്ദ്രം നിർദ്ദേശിച്ചതായി അസം

ഗുവഹാത്തി: അടുത്ത വർഷം ജനുവരിയിൽ കോവിഡ് വാക്‌സിൻ വിതരണത്തിന് തയ്യാറെടുക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് നിർദ്ദേശിച്ചതായി അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ. ജനുവരി മുതൽ ജൂലൈ വരെ വാക്‌സിൻ വിതരണം നടത്താൻ തയ്യാറെടുക്കാനാണ്‌ കേന്ദ്ര നിർദ്ദേശമെന്ന് ശർമ മാധ്യമങ്ങളോട് പറഞ്ഞു.  കോവിഡ് പോരാളികൾക്കും 60 വയസിനുമേൽ പ്രായമുള്ളവർക്കും മുൻഗണന നൽകണമെന്നു കേന്ദ്രം ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 

വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ നിരവധി തവണ വീഡിയോ കോൺഫറൻസുകൾ നടത്തി. ഏതെങ്കിലും ഒരു വാക്‌സിനാവില്ല വിതരണം ചെയ്യുക. ആറോ ഏഴോ സ്രോതസുകളിൽ നിന്ന് ഉള്ളവ ഇടകലർത്തിയാവും വിതരണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 

അസമിലെ കോവിഡ് വ്യാപനം വൻ തോതിൽ കുറഞ്ഞുവെന്ന് മന്ത്രി അവകാശപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 85 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. മരണ നിരക്ക് 0.42 ശതമാനമാണ്. 40 ലക്ഷം സാമ്പിളുകൾ അസം ഇതുവരെ പരിശോധിച്ചതായും ആരോ​ഗ്യ മന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com