തുണി വിരിക്കാന്‍ ബാല്‍ക്കണിയില്‍ പോയി; കാല്‍തെറ്റി ഏഴാമത്തെ നിലയില്‍ നിന്ന് വീണു, 18കാരി മരിച്ചു 

കെട്ടിടത്തിന്റെ ഏഴാമത്തെ നിലയില്‍ നിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കെട്ടിടത്തിന്റെ ഏഴാമത്തെ നിലയില്‍ നിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം. അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി കാല്‍തെറ്റി വീണത്.

മഹാരാഷ്ട്ര താനെയിലെ ശാസ്ത്രി നഗര്‍ ഏരിയയില്‍ തിങ്കളാഴ്ച വൈകീട്ടാണ് യാണ് സംഭവം. 18 വയസുകാരിയായ പ്രതീക്ഷ നാഗര്‍ഗോജെയാണ് മരിച്ചത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ബാല്‍ക്കണിയില്‍ തുണികള്‍ ഉണക്കാന്‍ വെയിലത്ത് ഇടുമ്പോഴാണ് സംഭവം നടന്നത്. 

നിയന്ത്രണം തെറ്റി വീഴുകയായിരുന്നു. വിദ്യാര്‍ഥിനി തത്ക്ഷണം തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ആത്മഹത്യ സാധ്യത പൊലീസ് തളളിക്കളഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com