നദിയില്‍ വീണ് പൂച്ച, ഒരു കൈയില്‍ ചേര്‍ത്തുപിടിച്ച് കൂട്ടുകാരന്‍; സംരക്ഷണഭിത്തിയില്‍ നിന്ന് കൊണ്ട് സാഹസികമായ രക്ഷപ്പെടുത്തല്‍ (വീഡിയോ)

നദിയില്‍ വീണ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു
നദിയില്‍ വീണ് പൂച്ച, ഒരു കൈയില്‍ ചേര്‍ത്തുപിടിച്ച് കൂട്ടുകാരന്‍; സംരക്ഷണഭിത്തിയില്‍ നിന്ന് കൊണ്ട് സാഹസികമായ രക്ഷപ്പെടുത്തല്‍ (വീഡിയോ)

നദിയില്‍ വീണ പൂച്ചയെ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. നദിയുടെ തീരത്തോട് ചേര്‍ന്നുളള സംരക്ഷണഭിത്തിയില്‍ നിന്ന് കൊണ്ട് വെളളത്തില്‍ വീണ പൂച്ചയെ രക്ഷിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. നഗരത്തോട് ചേര്‍ന്ന് ഒഴുകുന്ന നദിയിലാണ് സംഭവം. വെളളത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ സംരക്ഷണഭിത്തിയോട് ചേര്‍ന്ന് കിടക്കുകയാണ് പൂച്ച. ഇത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരാണ് രക്ഷയ്ക്ക് എത്തിയത്.

സംരക്ഷണഭിത്തിയില്‍ നിന്ന് കൊണ്ടാണ് പൂച്ചയെ എടുത്ത് ഉയര്‍ത്തിയത്. ഒരു കൈ ഉപയോഗിച്ചാണ് പൂച്ചയെ രക്ഷിക്കുന്നത്. നദിയില്‍ വീഴാതിരിക്കാന്‍ മറ്റേ കൈയില്‍ കൂട്ടുകാരന്‍ ചേര്‍ത്തുപിടിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com