മദ്യലഹരിയില്‍ കാറില്‍ എസിയിട്ട് ഉറങ്ങി; ഡ്രൈവര്‍ മരിച്ചനിലയില്‍ 

മദ്യലഹരിയില്‍ കാറില്‍ എസി പ്രവര്‍ത്തിപ്പിച്ച് ഉറങ്ങിയ ഡ്രൈവര്‍ മരിച്ചനിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ കാറില്‍ എസി പ്രവര്‍ത്തിപ്പിച്ച് ഉറങ്ങിയ ഡ്രൈവര്‍ മരിച്ചനിലയില്‍. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സുന്ദര്‍ പണ്ഡിറ്റാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ സഹോദരനാണ് സുന്ദര്‍ പണ്ഡിറ്റിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത സംശയിക്കാത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. വിഷ വാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു. എന്‍ജിനില്‍ നിന്ന് പുറന്തളളിയ കാര്‍ബര്‍ മോണോക്‌സൈഡ് എസി വലിച്ചെടുത്തത് മൂലം കാറിന്റെ കാബിനില്‍ എത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പതിവായി മദ്യപിക്കുന്ന ആളാണ് സുന്ദര്‍ പണ്ഡിറ്റ് എന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. മദ്യലഹരിയില്‍ താഴത്തേ നിലയില്‍ പാര്‍ക്ക് ചെയ്ത കാറില്‍ സഹോദരന്‍ ഉറങ്ങുകയായിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. തൊട്ടടുത്ത ദിവസം സുന്ദര്‍ പണ്ഡിറ്റിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com