മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ഒരു വര്‍ഷവും രണ്ട് മാസത്തിനും ശേഷമാണ് മുഫിതിയുടെ മോചനം. 
മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. ഒരു വര്‍ഷവും രണ്ട് മാസത്തിനും ശേഷമാണ് മുഫ്തിയുടെ മോചനം. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ ഓഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലാണ്. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വസതിയിലും തടവിലാക്കുകയായിരുന്നു. പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരമായിരുന്നു തടങ്കല്‍ നീട്ടിയതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 

ഫെബ്രുവരിയില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവര്‍ക്കൊപ്പമാണ് മെഹബൂബയ്ക്ക് എതിരെയും പിഎസ്എ ചുമത്തിയത്. ഒമറും ഫാറൂഖും മാര്‍ച്ചില്‍ പുറത്തിറങ്ങി. പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ സാജദ് ലോണിനെ അടുത്തിടെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com