രണ്ടാം വിവാഹത്തില്‍ ആദ്യ ഭാര്യയ്ക്ക് സംശയം, മൂന്ന് വയസുളള മകളെ കൊന്ന് കുഴിച്ചുമൂടി അച്ഛന്റെ ക്രൂരത; തുമ്പായത് രണ്ടാം ഭാര്യ നല്‍കിയ പരാതി 

രണ്ടാം വിവാഹം മറച്ചുവെയ്ക്കുന്നതിന് മൂന്ന് വയസുളള മകളെ കൊന്ന് കുഴിച്ചുമൂടി അച്ഛന്റെ ക്രൂരത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: രണ്ടാം വിവാഹം മറച്ചുവെയ്ക്കുന്നതിന് മൂന്ന് വയസുളള മകളെ കൊന്ന് കുഴിച്ചുമൂടി അച്ഛന്റെ ക്രൂരത. രണ്ടാം വിവാഹത്തില്‍ ആദ്യ ഭാര്യയ്ക്ക് സംശയം തോന്നി തുടങ്ങിയതിനെ തുടര്‍ന്നാണ് മകളെ 35കാരന്‍
ക്രൂരമായി കൊന്നത്. രണ്ടാം വിവാഹത്തില്‍ ജനിച്ച കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച്‌ കൊന്നത്. തുടര്‍ന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കര്‍ണാടകയിലെ ഗുട്ടിദുര്‍ഗയിലാണ് നാടിനെ നടുക്കിയ സംഭവം. നിംഗപ്പയാണ് പ്രതി. ആദ്യ വിവാഹത്തില്‍ നിംഗപ്പയ്ക്ക് രണ്ടു ആണ്‍കുട്ടികള്‍ ഉണ്ട്. അതിനിടെയാണ് ചിത്രദുര്‍ഗയില്‍ ജോലി ചെയ്യുന്ന ശശികലയെ നിംഗപ്പ പരിചയപ്പെടുന്നതും ഇവര്‍ പരസ്പരം അടുക്കുന്നതും. നിംഗപ്പയുടെ രണ്ടാം വിവാഹത്തിലുളള മകളുടെ പേരാണ് സിരിഷ.

ചിത്രദുര്‍ഗയില്‍ രണ്ടാമത്തെ ഭാര്യയോടൊപ്പം താമസം തുടങ്ങിയതോടെയാണ് ആദ്യ ഭാര്യയ്ക്ക് സംശയം തോന്നി തുടങ്ങിയത്. ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ, രണ്ടാമത്തെ വിവാഹം നടന്ന കാര്യം ഒരു കാരണവശാലും പുറത്ത് അറിയാതിരിക്കാനാണ് നിംഗപ്പ ഈ ക്രൂരകൃത്യം ചെയ്തത്. സിരിഷയെ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഗുട്ടിദുര്‍ഗയില്‍ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശശികല മകളെ കുറിച്ച് ചോദിക്കാന്‍ തുടങ്ങിയതോടെയാണ് സത്യം പുറത്തുവന്നത്. കൂട്ടുകാരന്റെ വീട്ടിലുണ്ട് എന്നെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംശയം തോന്നിയ ശശികല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നിംഗപ്പയാണെന്ന് തെളിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com