ടാക്‌സി ആപ്പില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 200 ശതമാനം ലാഭം, വലയിലായത് ആയിരക്കണക്കിന് നിക്ഷേപകര്‍; 250 കോടിയുടെ തട്ടിപ്പില്‍ മുഖ്യ ആസൂത്രക ഡെയ്‌സി മേനോന്‍ അറസ്റ്റില്‍, 60 ആഡംബര കാറുകള്‍ കണ്ടുകെട്ടി

200 ശതമാനം ലാഭം എന്ന് മോഹന വാഗ്ദാനം നല്‍കി വ്യാജ ടാക്്‌സി ആപ്പിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച് നിരവധിയാളുകളുടെ കോടികള്‍ തട്ടിച്ച കേസില്‍ മുഖ്യ ആസൂത്രക അറസ്റ്റില്‍
ടാക്‌സി ആപ്പില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 200 ശതമാനം ലാഭം, വലയിലായത് ആയിരക്കണക്കിന് നിക്ഷേപകര്‍; 250 കോടിയുടെ തട്ടിപ്പില്‍ മുഖ്യ ആസൂത്രക ഡെയ്‌സി മേനോന്‍ അറസ്റ്റില്‍, 60 ആഡംബര കാറുകള്‍ കണ്ടുകെട്ടി

ന്യൂഡല്‍ഹി: 200 ശതമാനം ലാഭം എന്ന് മോഹന വാഗ്ദാനം നല്‍കി വ്യാജ ടാക്്‌സി ആപ്പിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച് നിരവധിയാളുകളുടെ കോടികള്‍ തട്ടിച്ച കേസില്‍ മുഖ്യ ആസൂത്രക അറസ്റ്റില്‍. പദ്ധതിയുടെ നിക്ഷേപകര്‍ എന്ന വ്യാജേന ആയിരക്കണക്കിന് ആളുകളില്‍ നിന്ന് 250 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഡെയ്‌സി മേനോനാണ് ഗോവയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം പിടികൂടിയത്. 

ഹലോ ടാക്‌സി എന്ന വ്യാജ ആപ്പിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. എസ്എംപി ഇംപെക്‌സ് എന്ന പേരിലുളള കമ്പനിക്കെതിരെയും ഡയറക്ടര്‍മാര്‍ക്കെതിരെയും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്. ഹലോ ടാക്‌സിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്ന് പരാതിയില്‍ പറയുന്നു. റിസര്‍വ് ബാങ്കിന്റെയോ സെബിയുടെയോ അനുമതി വാങ്ങാതെയാണ് നിക്ഷേപം വാങ്ങിയത്.

200 ശതമാനം ലാഭവിഹിതമാണ് കമ്പനി വാഗ്ദാനം ചെയ്തത്. നിക്ഷേപത്തിന് കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ ചിലര്‍ക്ക് ലാഭവിഹിതം നല്‍കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ഭീമമമായ തുക കമ്പനിയുടെ കൈവശം വന്നതോടെ പണമിടപാടുകള്‍ നിര്‍ത്തി. കമ്പനിയുടെ ഓഫീസുകളും അടച്ചുപൂട്ടി. പ്രതികള്‍ തുടര്‍ച്ചയായി ലൊക്കേഷന്‍ മാറി തട്ടിപ്പ് തുടരുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടക്കത്തില്‍ ഗാസിയാബാദാണ് കമ്പനി പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറി. 

പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. അക്കൗണ്ട് വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ 3.2 കോടി രൂപയാണ് ഇത്തരത്തില്‍ മരവിപ്പിച്ചത്. കൂടാതെ 60 പുതിയ ഹ്യുണ്ടായി എക്‌സെന്റ് കാറുകളും നിക്ഷേപകരുടെ 3.5 കോടി നിക്ഷേപവും കണ്ടുകെട്ടി. തട്ടിപ്പില്‍ മുഖ്യ ആസൂത്രകയായ ഡെയ്‌സി മേനോന്‍ ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഗോവയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com