സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം; ആവശ്യവുമായി നൂറ് പെണ്‍കുട്ടികള്‍ കലക്ടറുടെ മുന്നില്‍

സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ നൂറ് പെണ്‍കുട്ടികള്‍ 
സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം; ആവശ്യവുമായി നൂറ് പെണ്‍കുട്ടികള്‍ കലക്ടറുടെ മുന്നില്‍


ന്യൂഡല്‍ഹി:  രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിനായി തോക്ക് ഉപയോഗിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് നൂറ് പെണ്‍കുട്ടികള്‍ രംഗത്ത്.  ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ഇത്തരമൊരു ആവശ്യവുമായി പെണ്‍കുട്ടികള്‍ എത്തിയത്. പതിനാലുകാരിയായ മിത്തല്‍ കേശുഭായ് പാര്‍മറുടെ നേതൃത്വത്തില്‍ അനുമതിക്കായുള്ള അപേക്ഷ ജില്ല കലക്ടര്‍ക്ക് നല്‍കി.

രാജ്യത്ത് ഒരു ദിവസം കൊണ്ട് നോട്ടുനിരോധനവും ലോക്ക്ഡൗണും പ്രഖ്യാപിക്കാം. എന്നാല്‍ എന്തുകൊണ്ടാണ്  ക്രിമിനലുകളെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരാത്തതെന്ന് ഇവര്‍ ചോദിക്കുന്നു. പ്രധാനമന്ത്രിയോടും ഗവര്‍ണറോടും തങ്ങള്‍ ചോദിക്കാന്‍ ഇഷ്ടപ്പെടുന്നു നിങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് നോട്ട് നിരോധനം ഏര്‍പ്പെടുത്താം, ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാം. എന്നാല്‍ എന്തുകൊണ്ട് കുറ്റവാളികളെ അതേദിവസം തന്നെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരാത്തതെന്ന് ഇവര്‍ ചോദിക്കുന്നു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പകല്‍വെളിച്ചത്തിലാണ് സംഭവിക്കുന്നത്. അവനവന്‍ തന്നെ അവനവനെ സംരക്ഷിക്കേണ്ടിയിരിക്കുന്ന സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും 14കാരി മിത്തല്‍ പറഞ്ഞു. സര്‍ക്കാര്‍ സ്വയം രക്ഷയ്ക്ക് ആയുധമേന്താന്‍ അനുവദിക്കുന്നില്ലെങ്കില്‍ അവരെ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം കാണിക്കണമെന്നും ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com