1.10 കോടി കൈക്കൂലി വാങ്ങി തഹസില്‍ദാര്‍; കൈയോടെ പിടികൂടി; ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് തഹസില്‍ദാര്‍ 1.10 കോടി രൂപ കൈക്കൂലി വാങ്ങിയത്.
1.10 കോടി കൈക്കൂലി വാങ്ങി തഹസില്‍ദാര്‍; കൈയോടെ പിടികൂടി; ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍


ഹൈദരബാദ്: ഒരു കോടി പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുന്‍ തഹസില്‍ദാര്‍ ജയിലിനകത്ത് തൂങ്ങി മരിച്ച നിലയില്‍. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ വാങ്ങിയ കൈക്കൂലി ആന്റികറപ്ഷന്‍ ബ്യൂറോ നേരിട്ട് കണ്ടെടുക്കുകയായിരുന്നു.  ബുധനാഴ്ച വൈകീട്ടാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചഞ്ചല്‍ഗുഡ ജയിലിലെ ജനലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തോര്‍ത്തുമുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഇത് ജയില്‍ ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ജയില്‍ സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.ഉടന്‍ തന്നെ അഴിച്ചുമാറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് തഹസില്‍ദാര്‍ 1.10 കോടി രൂപ കൈക്കൂലി വാങ്ങിയത്. കീസര തഹസില്‍ദാര്‍ ആയിരിക്കെയാണ് ഇ ബലരാജു നാഗരാജു ഇത്രയധികം രൂപ കൈക്കൂലി വാങ്ങിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെയാണ് പണം പിടിച്ചെടുത്തത്. 28 ഏക്കര്‍ ഭൂമി ഇടപാടിന് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പണം വാങ്ങിയത്. 2 കോടി രൂപയാണ് തഹസില്‍ദാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചില കര്‍ഷകര്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായിരുന്നു. എന്നിട്ടാണ് തര്‍ക്കം പരിഹരിക്കാമെന്ന് പറഞ്ഞ് തഹസില്‍ദാര്‍ കൈക്കൂലി വാങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com