23കാരി കുളിമുറിയില്‍ പ്രസവിച്ചു; ജനല്‍വഴി പുറത്തേക്കെറിഞ്ഞു; കുഞ്ഞ് വെന്റിലേറ്ററില്‍; യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു

കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ 
23കാരി കുളിമുറിയില്‍ പ്രസവിച്ചു; ജനല്‍വഴി പുറത്തേക്കെറിഞ്ഞു; കുഞ്ഞ് വെന്റിലേറ്ററില്‍; യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു

ന്യൂഡല്‍ഹി: ബാത്ത്‌റൂം ജനല്‍ വഴി നവജാത ശിശുവിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ 23കാരിയായ ഇന്ത്യന്‍ വംശജയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. ശനിയാഴ്ച കുളിക്കുന്നതിനിടെയാണ് യുവതി ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തുടര്‍ന്ന് പരിഭ്രാന്തയായി കുഞ്ഞിനെ ജനാല വഴി പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ക്വീന്‍സ് നിവാസിയായ സബിത ദുക്രത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

വിവരം ആരെയും അറിയാക്കാതെ, സബിത കുളിമുറി വൃത്തിയാക്കുകയും ചെയ്തു. കുളിക്കുന്നതിനിടെ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോള്‍ കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. അതിന് ശേഷം ഒന്നും സംഭവിക്കാത്തപോലെ ഉറങ്ങുകയായിരുന്നു യുവതി പറഞ്ഞു. കുളിമുറിയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് പൊക്കിള്‍കൊടി മുറിച്ചതെന്നും യുവതി പറഞ്ഞു. 

കരച്ചില്‍ കേട്ട ഓടിയെത്തിയ അയല്‍വാസികളാണ് കുട്ടിയെ കണ്ടത്. ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. മസ്തിഷ്‌ക രക്തസ്രാവം, തലച്ചോറിന്റെ വീക്കം, തലയോട്ടിയിലെ ഒടിവ് തുടങ്ങി നിരവധി പരിക്കുകള്‍ പറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com