വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുന്ന കാര്‍; തെലങ്കാനയില്‍ സ്ഥിതി അതിരൂക്ഷം, വിഡിയോ

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുളള കനത്തമഴയില്‍ വെളളപ്പൊക്ക കെടുതി നേരിടുകയാണ് തെലങ്കാന
വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുന്ന കാര്‍; തെലങ്കാനയില്‍ സ്ഥിതി അതിരൂക്ഷം, വിഡിയോ

ഹൈദരാബാദ്: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുളള കനത്തമഴയില്‍ വെളളപ്പൊക്ക കെടുതി നേരിടുകയാണ് തെലങ്കാന. നിരവധി ജില്ലകളില്‍ വെളളപ്പൊക്ക കെടുതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിന്റെ അടിയിലായി. വരുന്ന 24 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തലസ്ഥാനമായ ഹൈദരാബാദിലും സ്ഥിതി വ്യത്യസ്തമല്ല. സിറ്റിയുടെ പല പ്രദേശങ്ങളും വെളളത്തിന്റെ അടിയിലാണ്. നഗരത്തില്‍ കനത്ത മഴ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായാണ് കനത്ത മഴ തുടരുന്നത്.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് തെലങ്കാനയില്‍ മഴ തുടരുന്നത്. ഹൈദരാബാദിന്റെ പ്രാന്ത പ്രദേശത്ത് ഒഴുക്കില്‍പ്പെട്ട് കാര്‍ ഒഴുകി പോകുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 20 സെക്കന്‍ഡുളള വീഡിയോയില്‍ ജനവാസകേന്ദ്രത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com