പരസ്യവിവാദം, തനിഷ്‌ക്കിന്റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ആക്രമണം; അക്രമികള്‍ മാനേജറില്‍ നിന്ന് മാപ്പ് എഴുതിവാങ്ങി 

ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെ തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിച്ച പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക്കിന്റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ആക്രമണം
പരസ്യവിവാദം, തനിഷ്‌ക്കിന്റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ആക്രമണം; അക്രമികള്‍ മാനേജറില്‍ നിന്ന് മാപ്പ് എഴുതിവാങ്ങി 

അഹമ്മദാബാദ്:  ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെ തങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രം പിന്‍വലിച്ച പ്രമുഖ ജൂവലറി ബ്രാന്‍ഡായ തനിഷ്‌ക്കിന്റെ ഗുജറാത്തിലെ സ്‌റ്റോറിന് നേരെ ആക്രമണം. ഗുജറാത്തിലെ ഗാന്ധിദാമിലെ സ്‌റ്റോറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടൈറ്റാന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി തങ്ങളുടെ ഉത്സവ കളക്ഷനായ 'ഏകത്വ'യ്ക്കായി പുറത്തിറക്കിയ പരസ്യമാണ് വിവാദങ്ങള്‍ക്ക് ഒടുവില്‍ പിന്‍വലിച്ചത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. ഗാന്ധിദാമിലെ സ്‌റ്റോറിന് നേരെ ആക്രമണം അഴിച്ചുവിട്ടതിന് പുറമേ സ്റ്റോര്‍ മാനേജറില്‍ നിന്ന് അക്രമികള്‍ മാപ്പ് എഴുതി വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 'പരസ്യം വഴി ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് കച്ച് ജില്ലയിലെ ജനങ്ങളോട് മാപ്പുപറയുന്നു'- എന്നതാണ് മാനേജറിന്റെ മാപ്പപേക്ഷയിലെ ഉളളടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഹൈന്ദവ വിശ്വാസിയായ മരുമകളും മുസ്ലീമായ അമ്മായിഅമ്മയും തമ്മിലുള്ള ഊഷ്മള ബന്ധമാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഗര്‍ഭിണിയായ മരുമകള്‍ക്കായി ബേബിഷവര്‍ ചടങ്ങുകള്‍ ഒരുക്കി അമ്മായിഅമ്മ.

'സ്വന്തം മകളെപ്പോലെ അവളെ സ്‌നേഹിക്കുന്ന ഒരു കുടുംബത്തിലേക്കാണ് അവള്‍ വിവാഹിതയായെത്തിയത്. ഒരിക്കലും ആഘോഷിച്ചിട്ടില്ലാത്ത ഒരു ചടങ്ങ് അവള്‍ക്കു വേണ്ടി മാത്രം അവര്‍ ഒരുക്കിയിരിക്കുന്നു. രണ്ട് വ്യത്യസ്ത മതങ്ങളുടെയും സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മനോഹര സംഗമം' -എന്നാണ് വീഡിയോയുടെ വിവരണം ആയി യൂട്യൂബില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ ഇത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു എന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നുമായിരുന്നു മുഖ്യവിമര്‍ശനം. തനിഷ്‌ക് ബഹിഷ്‌കരിക്കണം  എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി.രൂക്ഷഭാഷയിലുള്ള ട്രോളുകളും വിമര്‍ശനങ്ങളും കനത്തതോടെയാണ് യൂട്യൂബില്‍ നിന്ന് പരസ്യം കമ്പനി പിന്‍വലിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com