പ്രമുഖ കുച്ചിപ്പുടി നര്‍ത്തകി പത്മശ്രീ ശോഭ നായിഡു അന്തരിച്ചു 

പ്രമുഖ കുച്ചിപ്പുടി നര്‍ത്തകി പത്മശ്രീ ശോഭ നായിഡു അന്തരിച്ചു 

തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്നു

പ്രമുഖ കുച്ചിപ്പുടി നര്‍ത്തകി പത്മശ്രീ ശോഭ നായിഡു (64) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച നില ഗുരുതരമായി. 

12-ാം വയസ്സില്‍ കുച്ചിപ്പുടി അഭ്യസിച്ചുതുടങ്ങിയ ശോഭ വിദേശത്തും ഇന്ത്യയിലുമായി നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സോളോ നര്‍ത്തകി എന്നതിലുപരി എണ്‍പതോളം സോളോ നൃത്തപരിപാടികള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. ഹൈദരാബാദ് കുച്ചിപ്പുടി ആര്‍ട്ട് അക്കാദമിയുടെ പ്രധാനാധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുള്ള അവര്‍ 1500ലധികം കുട്ടികളെ നൃത്തം പരിശീലിപ്പിച്ചിട്ടുമുണ്ട്. 

2001ലാണ് സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചത്. നൃത്ത ചൂടാമണി അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ്, നൃത്യ കലാ സിരോമണി അവാര്‍ഡ്, എന്‍ ടി റാമ റാവു അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ശോഭയെ തേടിയെത്തിയിട്ടുണ്ട്. റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍ അര്‍ജ്ജുന്‍ റാവു ആണ് ഭര്‍ത്താവ്. മകള്‍ സായി ശിവരഞ്ജിനി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com