മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് മുക്തര്‍ 19,517; രോഗികള്‍ 10,552; മരണം 158

ആകെ മരണസംഖ്യ 40,859  ആയി. 2.63ശതമാനമാണ് മരണനിരക്ക്.
മഹാരാഷ്ട്രയില്‍ ഇന്ന് കോവിഡ് മുക്തര്‍ 19,517; രോഗികള്‍ 10,552; മരണം 158

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,552 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 15,54,389ആയി. നിലവില്‍ 1,96,288 പേരാണ് ചികിത്സയിലുള്ളത്.

158 പേരാണ് 24 മണിക്കൂറിനിടെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആകെ മരണസംഖ്യ 40,859  ആയി. 2.63ശതമാനമാണ് മരണനിരക്ക്.

സംസ്ഥാനത്ത് 19,517 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം  13,16,769  ആയി. 84.71 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com