റോഡ് കടക്കുന്നതിനിടെ 17കാരന്‍ ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചു, എട്ടും അഞ്ചും വയസുളള സഹോദരിമാര്‍ മരിച്ചു; അമ്മാവനെതിരെ കേസ്

റോഡ് മുറിച്ച് കടക്കുന്നതിനിടെ, അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ച് ഉണ്ടായ അപകടത്തില്‍ എട്ടും അഞ്ചും വയസുളള സഹോദരിമാര്‍ മരിച്ചു
റോഡ് കടക്കുന്നതിനിടെ 17കാരന്‍ ഓടിച്ച കാര്‍ ഇടിച്ചുതെറിപ്പിച്ചു, എട്ടും അഞ്ചും വയസുളള സഹോദരിമാര്‍ മരിച്ചു; അമ്മാവനെതിരെ കേസ്

ന്യൂഡല്‍ഹി: റോഡ് മുറിച്ച് കടക്കുന്നതിനിടെ, അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ച് ഉണ്ടായ അപകടത്തില്‍ എട്ടും അഞ്ചും വയസുളള സഹോദരിമാര്‍ മരിച്ചു. അമ്മാവനും സഹോദരനും ആശുപത്രിയില്‍ ചികിത്സയില്‍. ഇരുവരുടെയും നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ കാര്‍ ഓടിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത 17കാരനെ ഡല്‍ഹി പൊലീസ് പിടികൂടി.

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. മോഡല്‍ ടൗണ്‍ ഏരിയയിലെ സ്ഥലവാസിയായ 17കാരന്‍ ഓടിച്ച ഹോണ്ട സിറ്റി കാറാണ് അപകടം ഉണ്ടാക്കിയത്. എട്ടു വയസുളള ഗുഞ്ചന്‍, അഞ്ചു വയസുളള ഭൂമി എന്നി സഹോദരിമാരെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്ലസ്ടു വിദ്യാര്‍ഥിയെ പൊലീസ് പിടികൂടുകയായിരുന്നു.  അപകടത്തില്‍ പരിക്കേറ്റ അമ്മാവന്റെയും സഹോദരന്റെയും  നില ഗുരുതരമായി തുടരുന്നു.

അപകടം നടന്ന ഉടനെ തന്നെ കാറില്‍ തന്നെ പതിനേഴുകാരന്‍ രക്ഷപ്പെടുകയായിരുന്നു.അമ്മാവന്റെ പേരിലുളളതാണ് കാര്‍.ഭക്ഷണം കഴിക്കാനായി അച്ഛനൊപ്പം പുറത്തിറങ്ങിയതാണ് സഹോദരിമാര്‍. കൂടെ അമ്മാവനും സഹോദരനും ഉണ്ടായിരുന്നു. യാത്രക്കിടെ, ഇന്ധനം നിറയ്ക്കാന്‍ വാഹനം നിര്‍ത്തി. ഈ സമയത്ത് പുറത്തെ ഭക്ഷണശാലയിലേക്ക് കൊണ്ടുപോകാനുളള കുട്ടികളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് പുറത്തിറങ്ങിയതാണ് നാലുപേരും. 

അമ്മാവനൊപ്പം മക്കള്‍ മൂന്നുപേരും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതിവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ അച്ഛന്റെയോ അമ്മാവന്റെയോ പേരില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com