ശബ്ദത്തിന്റെ എട്ടുമടങ്ങ് വരെ വേഗത, ബ്രഹ്മോസിന്റെ ഇരട്ടി; ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ നാലുവര്‍ഷത്തിനകം: ഡിആര്‍ഡിഒ 

അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കകം ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ
ശബ്ദത്തിന്റെ എട്ടുമടങ്ങ് വരെ വേഗത, ബ്രഹ്മോസിന്റെ ഇരട്ടി; ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ നാലുവര്‍ഷത്തിനകം: ഡിആര്‍ഡിഒ 

ന്യൂഡല്‍ഹി: അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കകം ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് പ്രമുഖ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ. നിലവില്‍ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിച്ച് ലക്ഷ്യം തകര്‍ക്കാന്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതോടെ സാധ്യമാകുമെന്ന് ഡിആര്‍ഡിഒ മേധാവി ഡോ ജി സതീഷ് റെഡ്ഡി പറഞ്ഞു.

സെപ്റ്റംബര്‍ ഏഴിന് പ്രംരംഭ ഘട്ടമെന്ന നിലയില്‍ ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിളിന്റെ പരീക്ഷണം ഡിആര്‍ഡിഒ നടത്തിയിരുന്നു. ഇത് ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ സംവിധാനം പൂര്‍ണതയില്‍ എത്തുന്നതിനുളള ആദ്യ ചുവടുവെയ്പാണ്.  ശബ്ദത്തിന്റെ എട്ടുമടങ്ങ് വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഹെപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍.  ഭൂമിയുടെ പ്രതലത്തില്‍ സെക്കന്‍ഡില്‍ 300ലധികം മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ചായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പത്തെ ആദ്യഘട്ട പരീക്ഷണം. അന്തരീക്ഷത്തിലെ വായു വലിച്ചെടുത്താണ് പ്രവര്‍ത്തിച്ചത്, അന്തരീക്ഷത്തിലെ ഓക്‌സിജന്‍ വലിച്ചെടുത്തായിരുന്നു ജ്വലനം. ഇതെല്ലാം ഹൈപ്പര്‍ സോണിക് വേഗതയിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിആര്‍ഡിഒയാണ് സ്‌ക്രാംജെറ്റ് എന്‍ജിന്‍ വികസിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com