11 കാരനു നേരെ നഗ്നതാപ്രദര്‍ശനം, ലൈംഗിക പീഡനത്തിന് ശ്രമം ; പോക്‌സോ കേസില്‍ ലക്ഷദ്വീപില്‍ ആദ്യ ശിക്ഷ

പ്രതി മുഹമ്മദ് റഫീഖിന് അഞ്ചുവര്‍ഷം കഠിന തടവും 46,000 രൂപ പിഴയുമാണ് പ്രത്യേക കോടതി വിധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിക്ക് തടവുശിക്ഷ. ആന്ത്രോത്തില്‍ 11 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിയും മതപാഠശാലയിലെ അധ്യാപകനുമായ മുഹമ്മദ് റഫീഖിനാണ് കവരത്തിയിലെ പോക്‌സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 

പ്രതി മുഹമ്മദ് റഫീഖിന് അഞ്ചുവര്‍ഷം കഠിന തടവും 46,000 രൂപ പിഴയുമാണ് പ്രത്യേക കോടതി ജഡ്ജി ജോസ് എന്‍ സിറിള്‍ വിധിച്ചത്. പീഡനം, അന്യായമായി തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കോടതി ശരിവെച്ചു. കോടതി 17 വര്‍ഷം കഠിന തടവാണ് വിധിച്ചതെങ്കിലും, ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നതിനാല്‍ ശിക്ഷ അഞ്ചുവര്‍ഷമായി ചുരുങ്ങി. 

2016 ല്‍ മദ്രസയിലെ പഠനത്തിന് ശേഷം തിരിച്ചുപോകുകയായിരുന്ന കുട്ടിയെ ചായ കുടിക്കാനെന്ന വ്യാജേന വീട്ടില്‍ വിളിച്ചുകൊണ്ടുപോയി നഗ്നതാപ്രദര്‍ശനം നടത്തുകയും പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ശ്രമിക്കുകയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com