2018 -19 വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകള്‍ ബിജെപിക്ക് നല്‍കിയത് 698 കോടി; കോണ്‍ഗ്രസിന് 122.5 കോടി

2018 -19 വര്‍ഷത്തില്‍ കോര്‍പ്പറേറ്റിങ് ഫണ്ട് വഴി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 876 കോടി രൂപ
2018 -19 വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകള്‍ ബിജെപിക്ക് നല്‍കിയത് 698 കോടി; കോണ്‍ഗ്രസിന് 122.5 കോടി

ന്യൂഡല്‍ഹി: 2018 -19 വര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ടിനത്തില്‍ കോര്‍പ്പറേറ്റുകള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയത്‌ 876 കോടി രൂപ. കോര്‍പ്പറേറ്റുകളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ തുക കിട്ടിയത് ബിജെപിക്കാണ്. 698 കോടി രൂപയാണ് ബിജെപിക്ക് കിട്ടിയതെന്ന് അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റീഫോംസ് (എഡിആര്‍) എന്ന സന്നദ്ധസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. ബിജെപിക്ക് 698 കോടി കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 122. 5 കോടി രൂപയാണ് കിട്ടിയതെന്ന് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നു. 1,573 കോര്‍പ്പറേറ്റുകളില്‍ നിന്നാണ് ബിജെപിക്ക്് 698.082 കോടി രൂപ ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്ന് കോണ്‍ഗ്രസിന് 122. 5 കോടിയും 17 കോര്‍പ്പറേറ്റുകളില്‍ നിന്ന് എന്‍സിപിക്ക് 11.345 കോടിയും കിട്ടി. 

2014 മുതല്‍ കോര്‍പ്പറേറ്റ് സംഭാവനകളില്‍ ബിജെപിക്ക് ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. 2013-14ല്‍ കോര്‍പ്പറേറ്റ് ഫണ്ടിങ് 85.37 കോടി രൂപയായിരുന്നു. 2014ല്‍ ഇത് 177.4 കോടിയായും 2015-16ല്‍ 49.5 കോടിയുമായിരുന്നു. എന്നാല്‍ 2016-17ല്‍ ഇത് ശരവേഗത്തില്‍ വര്‍ധിച്ച് 325.27 കോടി രൂപയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com