വടി കൊണ്ട് 'അടിയോട് അടി'; വയോധികനെ ഇടിച്ചു തെറിപ്പിച്ച് കാള (വീഡിയോ)

വടി കൊണ്ട് 'അടിയോട് അടി'; വയോധികനെ ഇടിച്ചു തെറിപ്പിച്ച് കാള (വീഡിയോ)

വയോധികനെ കാള ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

യോധികനെ കാള ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. വടി കൊണ്ട് തല്ലിയതായാണ് പ്രകോപനത്തിന് കാരണം. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

27 സെക്കന്‍ഡുളള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്. റോഡരികില്‍ നില്‍ക്കുകയാണ് കാള. എതിര്‍വശത്തായി രണ്ടുപേര്‍ പടിയില്‍ ഇരിക്കുന്നുണ്ട്. ഈ സമയത്ത് ആ വഴി കടന്നുവന്ന വയോധികനെയാണ് കാള ആക്രമിച്ചത്.

കാളയെ വടി ഉപയോഗിച്ച് വയോധികന്‍ തല്ലി. തുടര്‍ച്ചയായി മൂന്നുതവണ തല്ലിയതോടെ, കാള വയോധികനെ ആക്രമിക്കുകയായിരുന്നു. തല കൊണ്ടുളള ഇടിയില്‍ വയോധികന്‍ തെറിച്ചു പോകുന്നതും ഒരു മതിലില്‍ തട്ടി നിലത്തുവീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് വയോധികന്‍ എഴുന്നേറ്റ് നില്‍ക്കുന്ന ഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com