ഭാര്യയെ ഒരു വര്‍ഷത്തിലധികം ടോയ്‌ലെറ്റില്‍ പൂട്ടിയിട്ടു, ഭക്ഷണം കഴിക്കാതെ അവശയായ നിലയില്‍; രക്ഷിച്ചു

ഒരു വര്‍ഷത്തിലധികം കാലം ഭര്‍ത്താവ് ടോയ്‌ലെറ്റില്‍ അടച്ചിട്ടിരുന്ന സ്ത്രീയെ രക്ഷിച്ചു
ഭാര്യയെ ഒരു വര്‍ഷത്തിലധികം ടോയ്‌ലെറ്റില്‍ പൂട്ടിയിട്ടു, ഭക്ഷണം കഴിക്കാതെ അവശയായ നിലയില്‍; രക്ഷിച്ചു

ചണ്ഡീഗഡ്: ഒരു വര്‍ഷത്തിലധികം കാലം ഭര്‍ത്താവ് ടോയ്‌ലെറ്റില്‍ അടച്ചിട്ടിരുന്ന സ്ത്രീയെ രക്ഷിച്ചു. വനിതാ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് ഭക്ഷണം കഴിക്കാതെ അവശയായ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ രക്ഷിച്ചത്. ഭാര്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന ഭര്‍ത്താവിന്റെ ആരോപണം വനിതാ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ രജിനി ഗുപ്ത നിഷേധിച്ചു.

ഹരിയാന പാനിപത്ത് റിഷ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഭാര്യയെ ഒരു വര്‍ഷത്തിലധികമായി ടോയ്‌ലെറ്റില്‍ അടച്ചിട്ട് പീഡിപ്പിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീട്ടില്‍ വരുമ്പോള്‍ സ്ത്രീയെ ടോയ്‌ലെറ്റില്‍ അടച്ചിട്ട നിലയിലായിരുന്നുവെന്ന് രജിനി ഗുപ്ത പറയുന്നു.ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത നിലയിലായിരുന്നു സ്ത്രീ. 

'മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നത്. എന്നാല്‍ ഇത് ശരിയല്ല. അവരുമായി സംസാരിച്ചു. അവര്‍ക്ക് മാനസിക പ്രശ്‌നമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി അവര്‍ ടോയ്‌ലെറ്റില്‍ തന്നെയായിരുന്നുവെന്നത് സത്യമാണ്'-രജിനി ഗുപ്ത പറയുന്നു.

പൊലീസില്‍ കേസ് ഫയല്‍ ചെയ്തതായും നിയമനടപടി സ്വീകരിക്കുമെന്നും രജിനി ഗുപ്ത പറഞ്ഞു. ഭാര്യയെ ഡോക്ടറെ കാണിച്ചിട്ടും ആരോഗ്യനിലയില്‍ ഒരു വിധത്തിലുളള പുരോഗതിയും ഉണ്ടായിട്ടില്ല എന്നാണ് ഭര്‍ത്താവ് നരേഷ് പറയുന്നത്. അതേസമയം രജിനി ഗുപ്തയുടെ പരാതിയില്‍ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com