22-ാമത്തെ നിലയിലെ സണ്‍ഷെയ്ഡില്‍ ഒറ്റക്കൈ കുത്തി നില്‍പ്പ്; അതിസാഹസികതയില്‍ യുവാവ് അറസ്റ്റില്‍ ( വീഡിയോ)

മഹാരാഷ്ട്രയില്‍ ഫ്ലാറ്റിന്റെ മുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു
22-ാമത്തെ നിലയിലെ സണ്‍ഷെയ്ഡില്‍ ഒറ്റക്കൈ കുത്തി നില്‍പ്പ്; അതിസാഹസികതയില്‍ യുവാവ് അറസ്റ്റില്‍ ( വീഡിയോ)

മുംബൈ: മഹാരാഷ്ട്രയില്‍ ഫ്ലാറ്റിന്റെ മുകളില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലാറ്റിന്റെ 22-ാമത്തെ നിലയില്‍ സംരക്ഷണഭിത്തിയില്ലാത്ത സണ്‍ഷെയ്ഡില്‍ നിന്ന് കൊണ്ട് അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവിനെ തേടി പൊലീസ് അന്വേഷണത്തിലായിരുന്നു. മുംബൈ സ്വദേശി ഡിസൂസയ്ക്കും രണ്ട് സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. സണ്‍ഷെയ്ഡില്‍ ഒറ്റക്കൈ കുത്തി നില്‍ക്കുന്ന യുവാവിന്റെ അതിസാഹസിക വീഡിയോ ഭയപ്പെടുത്തുന്നതാണ്.

യുവാവിന്റെ അഭ്യാസപ്രകടനം കൂട്ടുകാരന്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. അഭ്യാസപ്രകടനം നടത്തുന്നതിന് മുന്‍പ് യുവാവ് എനര്‍ജി ഡ്രിങ്ക് കുടിക്കുന്നതും തുടര്‍ന്ന്് സണ്‍ഷെയ്ഡിലേക്ക് പോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. കഷ്ടിച്ച് രണ്ട് അടി മാത്രം വീതിയുളള സ്ഥലത്തായിരുന്നു സാഹസിക പ്രകടനം. ഒറ്റക്കൈ കുത്തി യുവാവ് നില്‍ക്കുന്ന വീഡിയോയാണ് ദൃശ്യങ്ങളില്‍ ഉളളത്.

അവിശ്വസനീയമായ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, അഭ്യാസപ്രകടനത്തിന്റെ പിന്നില്‍ ആരാണ് എന്ന അന്വേഷണം മുംബൈയിലെ കണ്ടിവാലി പൊലീസാണ് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ തിരിച്ചറിഞ്ഞതായുളള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com