'അച്ഛന്‍ റെയില്‍വേ പോര്‍ട്ടറാണ്', ഓര്‍ത്തെടുത്തത് ഇത്രമാത്രം, എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 17 കാരി കുടുംബവുമായി ഒത്തുചേര്‍ന്നു, അന്വേഷണ കഥ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട മകള്‍ കുടുംബവുമായി ഒത്തുചേര്‍ന്നതിന് നിമിത്തമായത് ഒരേയൊരു മറുപടി
'അച്ഛന്‍ റെയില്‍വേ പോര്‍ട്ടറാണ്', ഓര്‍ത്തെടുത്തത് ഇത്രമാത്രം, എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 17 കാരി കുടുംബവുമായി ഒത്തുചേര്‍ന്നു, അന്വേഷണ കഥ

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട മകള്‍ കുടുംബവുമായി ഒത്തുചേര്‍ന്നതിന് നിമിത്തമായത് ഒരേയൊരു മറുപടി. കൗണ്‍സിലിങ്ങിനിടെ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത്  മകള്‍ പറഞ്ഞതിനെ ചുറ്റിപ്പറി നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. എട്ടുവര്‍ഷം മുന്‍പാണ് ലുധിനായ സ്വദേശിനായ 17കാരിയെ കാണാതായത്. ഡല്‍ഹി പൊലീസിന്റെ കീഴിലുളള ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റാണ് മകളെ മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ത്തത്.

ഒക്ടോബര്‍ ഒന്നിന് ഡല്‍ഹി തുഗ്ലക്കാബാദിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തില്‍ ഡല്‍ഹി പൊലീസിന്റെ കീഴിലുളള ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് കൗണ്‍സിലിങ്ങിന് എത്തിയതാണ് വഴിത്തിരിവായത്. ഇവിടെ വച്ച് 17കാരിയെ കൗണ്‍സിലിങ് ചെയ്യുമ്പോഴാണ് മാതാപിതാക്കളുമായി ബന്ധിപ്പിക്കുന്നതിനുളള സൂചനകള്‍ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക്് മുന്‍പ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനിടെയാണ് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിന് കിട്ടുന്നത്.

ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂണിറ്റ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ പശ്ചാത്തലം വ്യക്തമായത്. എട്ടു വര്‍ഷം മുന്‍പ് കാണാതെ പോയ കുട്ടിയാണിതെന്ന് തിരിച്ചറിഞ്ഞു. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോള്‍ ലുധിയാന സ്വദേശിയാണെന്നും അച്ഛന്‍ പോര്‍ട്ടര്‍ ആണെന്നുമുളള വിവരം ലഭിച്ചു. എന്നാല്‍ മറ്റു കാര്യങ്ങള്‍ ഒന്നും കുട്ടിക്ക് ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല.

കുട്ടിയുടെ ചിത്രമെടുത്ത് ലുധിയാന റെയില്‍വേ സ്‌റ്റേഷന്‍ അധികൃതര്‍ക്ക്
വിവരങ്ങള്‍ കൈമാറി. പോര്‍ട്ടര്‍മാരുടെ വിവരങ്ങള്‍ അന്വേഷിച്ച് അച്ഛനെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. റെയില്‍വേ സ്‌റ്റേഷനെ ആശ്രയിച്ച് കഴിയുന്ന നൂറിലധികം പേര്‍ക്ക് കുട്ടിയുടെ മാതാപിതാക്കളെ തിരിച്ചറിയുന്നതിനായി വിവരങ്ങള്‍ കൈമാറി. ഒന്നും ഫലപ്രദമായില്ല. അവസാനം ലുധിയാന റെയില്‍വേ സ്റ്റേഷനിലെ ചീഫ് ടിക്കറ്റ് എക്‌സാമിനര്‍ കുട്ടിയുടെ അച്ഛനെ തിരിച്ചറിഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ സ്റ്റേഷന്‍ വിട്ടുപോയ കുട്ടിയുടെ പിതാവ് തൊട്ടടുത്തുളള ഡാബയിലാണ് ജോലി ചെയ്യുന്നത് എന്ന് കണ്ടെത്തി. ചിത്രം കാണിച്ചതില്‍ നിന്ന്് കാണാതെ പോയ മകളാണെന്ന് തിരിച്ചറിഞ്ഞു. വീട്ടിലെ കര്‍ക്കശമായ പെരുമാറ്റമാണ് മകള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകാന്‍ കാരണമെന്ന് അച്ഛന്‍ ഏറ്റുപറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com